മത്സ്യത്തൊഴിലാളികളുടെ കടം: മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടി
തിരുവനന്തപുരം: വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാലാവധി 2016 ഡിസംബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നു. അത് 2017 ഡിസംബര്‍ 31 വരെയാണ് നീട്ടിയത്.
നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിന് ഇരകളായി ചികിത്സയില്‍ കഴിയുന്ന അവിനാഷ്, ഷൈജു ടി ഗോപി എന്നീ വിദ്യാര്‍ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കും. വനിതകള്‍ക്കു വേണ്ടിയുള്ള തുറന്ന ജയിലിലെ ഉപദേശക സമിതി ശുപാര്‍ശ പ്രകാരം അന്നമ്മ, ലക്ഷ്മി, ഓമന എന്നീ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരെ ശിക്ഷാകാലം നിജപ്പെടുത്തി അകാല വിടുതല്‍ നല്‍കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹൈസ്‌കൂള്‍ അസിസ്റ്റന്റ് എന്‍.ടി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്നതുവരെ അദേഹത്തെ പെരുവള്ളൂര്‍ ജി.എച്ച്.എസ്.എസില്‍ പേഴ്‌സണ്‍സ് വിത്ത് ഡിസ്എബിലിറ്റീസ് ആക്ട് പ്രകാരം എച്ച്.എസ്.എ(ഗണിതം)യുടെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."