HOME
DETAILS

റഷ്യന്‍ സ്ഥാനപതിയുടെ വധം: സംയുക്ത അന്വേഷണം

  
backup
December 20 2016 | 19:12 PM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%a7-2

അങ്കാറ:റഷ്യന്‍ സ്ഥാനപതി ആന്‍ഡ്രെ കര്‍ലോവ് വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി ചര്‍ച്ച നടത്തിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും തുര്‍ക്കിയും ഭീകരത ഉന്മൂലനംചെയ്യാന്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ട്.
സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തുര്‍ക്കിയും ഇറാനുമായി റഷ്യ നടത്തുന്ന ചര്‍ച്ചകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം അക്രമങ്ങളെന്ന് പുടിന്‍ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായും തുര്‍ക്കി പ്രസിഡന്റ് വെളിപ്പെടുത്തി. സ്ഥാനപതിയുടെ കൊലപാതകം അന്വേഷിക്കുന്നതില്‍ സഹകരിക്കാനായി 12 റഷ്യന്‍ ഉദ്യോഗസ്ഥര്‍ അങ്കാറയില്‍ എത്തി.
അങ്കാറയിലെ ആര്‍ട്ട് ഗ്യാലറിയില്‍ പ്രസംഗിക്കവേയായിരുന്നു 62 കാരനായ ആന്‍ഡ്രെക്ക് വെടിയേറ്റത്. സ്ഥാനപതിയുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ സുരക്ഷ ശക്തമാക്കിയിരിക്കയാണ്. കലാപങ്ങള്‍ അടിച്ചമര്‍ത്താനായി തുര്‍ക്കി രൂപംനല്‍കിയ അങ്കാറ പൊലിസ് സേനയില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ജോലിചെയ്യുന്ന മെവ്‌ലൂത് മെര്‍ത് അല്‍തിന്‍ദസ്(22)എന്ന യുവാവാണ് കൊല നടത്തിയതെന്ന് തുര്‍ക്കി പൊലിസ് വ്യക്തമാക്കി.
ആന്‍ഡ്രെ കര്‍ലോവിന്റെ വധവുമായി ബന്ധപ്പെട്ട് ആറുപേരെ തുര്‍ക്കി അറസ്റ്റ് ചെയ്തു. തുര്‍ക്കി സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുര്‍ക്കി പൊലിസില്‍ ജോലി ചെയ്യുന്ന യുവാവാണ് കൊല നടത്തിയത്. ആക്രമണം നടക്കുമ്പോള്‍ ഇയാള്‍ ഡ്യൂട്ടിയിലായിരുന്നില്ല. പൊലിസ് ഐ.ഡി കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ഹാളില്‍ പ്രവേശിച്ചത്. കിഴക്കന്‍ അലെപ്പോയിലെ സിറിയന്‍ നരനായാട്ടിനുള്ള പ്രതികാരമായാണ് സ്ഥാനപതിയെ കൊന്നതെന്ന് ഘാതകന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. സ്ഥാനപതിയെ വെടിവച്ചു കൊന്ന ശേഷം കോപം കടിച്ചമര്‍ത്താന്‍ പാടുപെടുന്ന തോക്കുധാരിയുടെ ചിത്രവും ഇന്നലെ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
സിറിയയെ മറക്കരുതെന്നും അലെപ്പോയെ കുറിച്ച് ഓര്‍മ വേണമെന്നും അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ ജില്ലകള്‍ സുരക്ഷിതമല്ലാത്തിടത്തോളം നിങ്ങളുടെ രാജ്യവും സുരക്ഷിതമായിരിക്കില്ലെന്നും പ്രതി വിളിച്ചുപറഞ്ഞു.
സിറിയയില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ സംഘര്‍ഷം ആരംഭിച്ച ശേഷം മൂന്നു ലക്ഷത്തോളം സിറിയന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
രാജ്യത്തെ അരക്ഷിതാവസ്ഥ ഐ.എസ് ഭീകരര്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്. സിറിയയിലെ സംഭവവികാസങ്ങളില്‍ കഴിഞ്ഞ കുറേകാലമായി റഷ്യയുടെ ഇടപെടലിനെ വിമതവിഭാഗങ്ങള്‍ക്ക് കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം റഷ്യന്‍ സ്ഥാനപതി വെടിയേറ്റു മരിച്ചത്. ഇക്കാരണത്താല്‍ തന്നെ തുര്‍ക്കികത്തെ ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരേ ശക്തമായ അന്വേഷണമാണ് ഉര്‍ദുഗാന്‍ സര്‍ക്കാര്‍ നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  28 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  36 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  42 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago