HOME
DETAILS
MAL
നോട്ട് നിരോധനത്തില്‍ മോദിയുടെ ഗൃഹപാഠം ശരിയായില്ല: വെള്ളാപ്പള്ളി
backup
December 21 2016 | 04:12 AM
കോഴിക്കോട്: നോട്ട് നിരോധനത്തില്‍ മോദി സര്‍ക്കാരിന്റെ ഗൃഹപാഠം ശരിയായില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ജെ.പിയുടെ പോഷക സംഘടനയായ ബി.എം.എസ് അടക്കം നോട്ട് നിരോധനത്തിനെതിരേ രംഗത്തുവന്നിരിക്കയാണെന്നും എസ്.എന്‍.ഡി.പി മേഖലാ നേതൃ ക്യാംപിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സ്ഥാനം കിട്ടാന്‍ ചീട്ടുകൊടുത്തയാളാണ് വി.എസ് എന്നും അദ്ദേഹം പറഞ്ഞു. പിണറായി ശക്തനും കരുത്തനും മിടുക്കനുമായ ഭരണാധികാരിയാണെന്ന് തെളിയിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ഒരു കുടക്കീഴില് നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇ.പി ജയരാജനെപ്പോലൊരാള്ക്കെതിരേ നടപടിയെടുക്കാന്‍ പിണറായിക്കല്ലാതെ മറ്റൊര്ക്കാണ് കഴിയുകയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."