പൈപ്പുകള്‍ സ്ഥാപിച്ചിട്ടും വെള്ളമില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
അങ്കമാലി: നഗരസഭ 29ാം വാര്‍ഡില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷി ചെയ്യുന്നതിനും വേണ്ടി ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ കൃഷികാര്‍ക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
അങ്കമാലി മാഞ്ഞാലി തോട്ടില്‍ പുന്നാരുക്കടവ് മുതല്‍ എഫ്.സി.ഐ ജങ്ഷന് വഴി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വരെയാണ് പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പൈപ്പുകള്‍ താഴ്ത്തിയാടുന്നതിന് നഗരസഭ എന്‍ജിനിയറിങ് വിഭാഗം പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ ഒന്നും തന്നെ പാലിക്കാതെയാണ് പണി നടത്തിയിട്ടുള്ളത്. കുഴിച്ചിട്ട പൈപ്പുകള്‍ ഇപ്പോള്‍ മണ്ണിന്റെ മീതെയാണ്. കരാറുകാരന്റെ അനാസ്ഥയാണ് ഇങ്ങനെ വരുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പൈപ്പ് താഴ്ത്തി ഇടുന്നതിന് നഗരസഭയിലെ രജിസ്റ്റര്‍ ചെയ്ത തൊഴിലുറപ്പുകാരെ കൊണ്ടാണ് ചെയ്യിച്ചതും കൂലി നഗരസഭയില്‍ നിന്നും വാങ്ങി കൊടുത്തതായാണ് അറിയുവാന്‍ കഴിയുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ ഷെഡ് ആരും ശ്രദ്ധിക്കാതെ വന്നതുകൊണ്ട് നിലവില്‍ മോട്ടോര്‍ ഷെഡ് നശിച്ച് പോയി കൊണ്ടിരിക്കുകയാണ്.
നൂറ് കണക്കിന് ഏക്കര്‍ പാടശേഖരത്ത് കൃഷി ചെയ്യുന്ന നെല്‍ കര്‍ഷകര്‍ക്ക് വന്ന നഷ്ടം കോണ്‍ട്രാക്ടറുടെ പക്കല്‍ നിന്നും ഈടാക്കി കൃഷിക്കാര്‍ക്ക് നല്‍കണമെന്ന് സി.പി.ഐ ചമ്പന്നൂര്‍ ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സി.പി.ഐ ചമ്പന്നൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ജോസഫ് കടോപറമ്പന് അധ്യക്ഷത വഹിച്ചു. കെ.കെ ജയിംസ് കിരിയാന്തന്‍, പി എവര്ഗീസ്, ലോനപ്പന് മാടശ്ശേരി, പി.പി രവീന്ദ്രന്, കെ.എം ജോണി, പി.പി ദേവസിക്കൂട്ടി, സി.വി ജോയി, ജാക്സണ് ജോസ് കാച്ചപ്പിള്ളി, വാജാസ്പതി വാസുദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."