വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
മൂവാറ്റുപുഴ: പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാരുടെ പരാതികള്‍ അന്വേഷിക്കുന്നതിന് അനുവദിച്ച ഫണ്ടില്‍ യാത്രപ്പടിയിനത്തില്‍ വ്യാജപ്രമാണങ്ങള്‍ ഉണ്ടാക്കി പണാപഹരണം നടത്തിയതുമായി ബന്ധപ്പെട്ട് തൊടുപുഴ വനിത പൊലിസ് സ്റ്റേഷനിലെ വനിത പൊലിസ് സബ് ഇന്‍സ്പെക്ടര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന് ഉത്തരവായി.
വനിത എസ്.ഐ സൈനബ, സിവില്‍ ഓഫിസര്‍മാരായ കെ.എച്ച്.നിസാമോള്‍, പി.ഷൈലജ എന്നിവര്‍ക്കെതിരെയാണ് തൊടുപുഴ വടക്കേയില്‍ വി.എസ്. അബ്ബാസ് നല്കിയ ഹരജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
2014-15 വര്‍ഷത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാരുടെ പരാതികള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച വനിതസെല്ലിലെ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുമ്പോള്‍ കേസ് അന്വേഷണത്തിനായി ഗവ.അനുവദിച്ച മൂന്ന് ലക്ഷം രൂപയില്‍ 2.50 ലക്ഷം രൂപ യാത്രപ്പടിയായി തിരിമറിനടത്തി പണാപഹരണം നടത്തിയെന്നാണ് ഹരജിക്കാരന്റെ ആരോപണം. ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പിയോട് അന്വേഷണം നടത്തി ജനുവരി 31നകം റിപ്പോര്‍ട്ട് നല്കുവാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."