HOME
DETAILS
MAL
റേഷന്‍ കടയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
backup
December 21 2016 | 05:12 AM
പൂച്ചാക്കല്‍: റേഷന്‍ വിതരണം അട്ടിമറിച്ച് ജനങ്ങളെ പട്ടിണിയിലാക്കിയതില് പ്രതിഷേധിച്ചും അര്‍ഹരായ മുഴുവന്‍ ആളുകളെയും മുന്‍ഗണനാ പട്ടികയില്‍ ഉള്പ്പെടുത്തണമെന്നാവശ്യപ്പെട്ടുംയൂത്ത് കോണ്‍ഗ്രസ് അരൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂച്ചാക്കലില്‍ റേഷന്‍ കടയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ.സുനീഷ് അദ്ധ്യക്ഷത വഹിച്ചു. മാന്തറ സോമന്, സിബി ജോണ്‍,വി.ജി ബീഷ്, കെ.പി. കബീര്‍, പി.പി.സാബു, എന്‍.എം. ഷിഹാബ്, സി.സി. സുധീഷ്, പി.സി. സജീവന്, നിധീഷ് ബാബു, ടോണി ടോമി എസ്. സതീഷ്, റഹീം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."