HOME
DETAILS

കറന്‍സി പ്രതിസന്ധി: ഇത്തവണത്തെ ക്രിസ്മസിന് പകിട്ട് കുറവ്

  
backup
December 21 2016 | 05:12 AM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4

തൊടുപുഴ: കറന്‍സി പ്രതിസന്ധിയുടെ ആഘാതത്തില്‍ മാന്ദ്യത്തിലമര്‍ന്ന് ക്രിസ്മസ് വിപണി. പണദൗര്‍ലഭ്യം വിവിധ വ്യാപാരമേഖലകളില്‍ സൃഷ്ടിച്ച പ്രതിസന്ധി ക്രിസ്മസ് വിപണിയേയും ബാധിക്കുന്നുവെന്ന സൂചനയാണ് വ്യാപാരമേഖലയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാംസ-മത്സ്യ വ്യാപാരരംഗത്ത് ക്രിസ്മസിനോടനുബന്ധിച്ചുണ്ടാകാന്‍ പോകുന്ന വിലവര്‍ധന കൂടിയാകുമ്പോള്‍ കൈയില്‍ പണമില്ലാത്ത സാധാരണക്കാര്‍ക്ക് നിറംകെട്ട ക്രിസ്മസായിരിക്കും ഇക്കുറി. ആശംസാകാര്‍ഡുകളുടെ വിപണി കഴിഞ്ഞ കുറച്ചുനാളായി തീരെ സജീവമല്ല.
ആശംസകളറിയിക്കാന്‍ ആധുനിക സാങ്കതികസൗകര്യങ്ങളൊരുങ്ങിയതോടെ കാര്‍ഡ് വിപണി വര്‍ഷംതോറും ചുരുങ്ങിവരിയാണ്. അതേസമയം ക്രിസ്മസ് പപ്പയുടെ രൂപങ്ങളും പുല്‍ക്കൂടുകളും വൈവിധ്യമുള്ള നക്ഷത്രങ്ങളുമെല്ലാം വിപണിയിലുണ്ടെങ്കിലും വാങ്ങാന്‍ ആളുകള്‍ തീരെക്കറുവ്. മാന്ദ്യം മറികടക്കാന്‍ കച്ചവട സ്ഥാപനങ്ങള്‍ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്മസ് അലങ്കാര വിപണിയില്‍ പതിവില്ലാത്തതാണ് ഈ പ്രവണത എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിപണിയില്‍ പല നിത്യോപയോഗ സാധനങ്ങളുടെയും വില ഉയര്‍ന്നുനില്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് സപ്ലൈകോ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ ആശ്വാസമാകുന്നുണ്ട്. ്.പൊതുവിപണിയെ അപേക്ഷിച്ചു വിലക്കുറവിലാണ് ഇവിടങ്ങളില്‍ സാധനങ്ങള്‍ വില്‍ക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ഒരു കാര്‍ഡുടമയ്ക്കു സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. കേക്കുകളും ക്രിസ്മസ് ചന്തകളില്‍ എത്തിയിട്ടുണ്ടണ്ട്. 14 ന് ആരംഭിച്ച പ്രത്യേക മാര്‍ക്കറ്റുകള്‍ 24 വരെ പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുവരെയാണു പ്രവര്‍ത്തനസമയം.
ക്രിസ്മസ് അടുത്തെത്തിയതോടെ കോഴിവില ഉയരുന്നു. കിലോഗ്രാമിനു 105110 രൂപ നിരക്കിലായിരുന്നു ഇന്നലെ ജില്ലയില്‍ ഇറച്ചിക്കോഴി വില്‍പന. കഴിഞ്ഞയാഴ്ച കിലോഗ്രാമിനു 95 രൂപയായിരുന്നു കോഴിവില. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണു സാധ്യതയെന്നു വ്യാപാരികള്‍ പറയുന്നു. നാടന്‍ കോഴിക്കു കിലോഗ്രാമിനു 180200 രൂപയാണ് ഈടാക്കുന്നത്. ബീഫിനു കിലോഗ്രാമിനു 260280, മട്ടണ്‍480500 എന്നിങ്ങനെയാണു വില.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago