HOME
DETAILS

ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കണം: ജനകീയ കമ്മിറ്റി

  
backup
December 21 2016 | 06:12 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

കണ്ണൂര്‍: ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത്-മുനിസിപ്പാലിറ്റി തലത്തില്‍ തീരുമാനമെടുക്കുന്നതിന് നടപടി വേണമെന്ന് ആവശ്യം. ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എ.ഡി.എം എം മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ജില്ലാതല ജനകീയ കമ്മിറ്റി ആവശ്യമുന്നയിച്ചത്. ജില്ലാതല സമിതി മെമ്പര്‍മാരെയും പഞ്ചായത്ത്തല യോഗങ്ങളില്‍ പങ്കെടുപ്പിക്കണം. മദ്യ നിരോധന മാര്‍ഗങ്ങള്‍ കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ ഗ്രാമങ്ങളില്‍ ജനകീയ ഇടപെടലുകള്‍ ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു. എക്‌സൈസ് വകുപ്പ് ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഡിവിഷണല്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രണ്ടുമാസത്തിനിടെ ജില്ലയില്‍ 247 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കാള്‍ടെക്‌സ് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ് പരിസരത്ത് സന്ധ്യാസമയങ്ങളില്‍ വ്യാപകമായിരുന്ന പരസ്യമദ്യപാനം തുടര്‍ച്ചയായുണ്ടായ ഇടപെടലിലൂടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞതായും ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. പഞ്ചായത്തുകളില്‍ ജനകീയ കമ്മിറ്റി യോഗങ്ങളും സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ കഌസുകളും നടത്തി വരികയാണ്. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എന്‍.വി വിശ്വനാഥന്‍, ഗാന്ധിയനും മദ്യനിരോധന സമിതി അംഗവുമായ കെ അപ്പനായര്‍, ജനപ്രതിനിധികള്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  9 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  9 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  9 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago