HOME
DETAILS
MAL
ആസ്‌ത്രേലിയന്‍ ഓപണ്‍: സമ്മാനത്തുക വര്‍ധിപ്പിച്ചു
backup
December 21 2016 | 19:12 PM
സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ചു. 36.25 മില്യണാണ് പുതിയ സമ്മാനത്തുക. ഇതില്‍ പുരുഷ-വനിതാ ചാംപ്യന്‍മാര്‍ക്ക് 3.7 മില്യണ്‍ വീതം ലഭിക്കും. ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നവര്‍ക്ക് 50,000 ഡോളറാണ് ലഭിക്കുക. യോഗ്യത നേടുന്നവരുടെ സമ്മാനത്തുകയില്‍ 39 ശതമാനം വര്‍ധനയുണ്ട്.
ഡെല്‍പോട്രോ ആസ്‌ത്രേലിയന്‍
ഓപണില്‍ കളിക്കില്ല
ബ്യൂണസ് ഐറിസ്: അര്‍ജന്‍ന്റൈന്‍ ടെന്നീസ് താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ ആസ്‌ത്രേലിയന്‍ ഓപണില്‍ കളിക്കില്ല. പരുക്കില്‍ നിന്ന് മുക്തനാകാത്തതാണ് താരത്തിന് തിരിച്ചടിയായത്.
അതേസമയം ഡേവിസ് കപ്പിലും താരം കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. അടുത്ത മാസമാണ് ആസ്‌ത്രേലിയന്‍ ഓപണ്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."