അടുത്ത തവണ ടീമിലുണ്ടെങ്കില്‍ കപ്പുമായി വരും: സി.കെ വിനീത്
കണ്ണൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മിന്നും പ്രകടനത്തിനു ശേഷം നാട്ടിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീതിനു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷ നില് ഉജ്ജ്വല സ്വീകരണം. ഫൈനല്‍ മത്സരത്തില്‍ ഭാഗ്യം തുണച്ചില്ലെന്നും അടുത്ത തവണയും ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടെങ്കില്‍ കപ്പുയര്‍ത്തുമെന്നും വിനീത് പറഞ്ഞു. ആരാധകരുടെ പ്രോത്സാഹനത്തെ വിലമതിപ്പോടെ കാണുന്നുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം 3.10ഓടെ വിനീത് എത്തുന്നതറിഞ്ഞ് റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടം ബാന്‍ഡ് മേളത്തിന്റെയും ആരവങ്ങളുമായി നിറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സ്പോര്‍ട്സ് ഡിവിഷന്, ഡി.വൈ.എഫ്.ഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ്, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി.കെ സനോജ്, എം ഷാജര്‍, ബിജു കണ്ടക്കൈ എന്നിവരും സ്റ്റേഷനിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."