രാഷ്ട്രരക്ഷയ്ക്കു സൗഹൃദം അനിവാര്യം: നൗഫല്‍അലി തങ്ങള്‍
ചക്കരക്കല്‍: രാഷ്ട്ര രക്ഷയ്ക്കും രാഷ്ട്ര പുരോഗതിക്കും സ്‌നേഹ സൗഹൃദം അനിവാര്യമാണെന്നു പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍. രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ചക്കരക്കല്ലില്‍ നടത്തുന്ന മനുഷ്യ ജാലിക സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദവും വര്‍ഗീയതയും വിദ്വേഷവും വിപാടനം ചെയ്തു രാജ്യനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ മനുഷ്യജാലിക സമൂഹത്തിന് പ്രചോദനമാകട്ടെയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ബഷീര്‍ അസ്അദി അധ്യക്ഷനായി. സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ഷഹീര്‍ പാപ്പിനിശ്ശേരി, ടി.വി അബ്ദുല്‍ഖാദര്‍ ഹാജി, കെ.പി മുഹമ്മദ് ഹാജി ഓടക്കാട്, മഹറൂഫ് മട്ടന്നൂര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, ജുനൈദ് ചാലാട്, ജമീല്‍ അഞ്ചരക്കണ്ടി, റഷീദ്, കുഞ്ഞു, അബൂബക്കര്‍, അനസ്, അബ്ദുല്‍ ഫത്താഹ്, അഹ്മദ് കുഞ്ഞി, ഗഫൂര്‍ ഹാജി, ഹുസൈന്‍ വേങ്ങാട്, മുനീര്‍ അഞ്ചരക്കണ്ടി, സക്കരിയ, സുബൈര്‍ ഹാജി, ഇല്യാസ് ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."