യു.എ.പി.എ ചുമത്തി അറസ്റ്റ്; പൊലിസ് നടപടിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യു.ഡി.എഫ്
കാസര്‍കോട്: രാജ്യദ്രോഹം എന്ന പേരില്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും അറസ്റ്റു ചെയ്ത് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുന്ന പൊലിസ് നടപടിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു യു.ഡി.എഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ നിലവിലുള്ള റേഷന്‍ സംവിധാനം തകര്‍ത്തും പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചും എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. അര്‍ഹതപ്പെട്ടവരെ ബി.പി.എല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ അനര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലയിലെ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ, അഡ്വ. എം.സി ജോസ്, പി കോരന്‍, വി കമ്മാരന്‍, എ.വി രാമകൃഷ്ണന്‍, പി.സി രാജേന്ദ്രന്‍, പി.കെ ഫൈസല്‍, സി.ടി അഹമ്മദലി, സി മുഹമ്മദ്കുഞ്ഞി, കരുണ്‍താപ്പ, കരിവെള്ളൂര്‍ വിജയന്‍, കെ മജ്ഞുനാഥ ആള്‍വ, കരിച്ചേരി നാരായണന്‍, സി.എ കരീം, പി ഹരീഷ്, എല്‍.എ മഹമൂദ് ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."