വടക്കാഞ്ചേരി നഗരസഭയുടെ വികസനം യു.ഡി.എഫ് അട്ടിമറിക്കുന്നു: ചെയര്‍പേഴ്‌സണ്‍
വടക്കാഞ്ചേരി: നഗരസഭയുടെ വികസന മുന്നേറ്റം യു.ഡി.എഫ് അട്ടിമറിക്കുകയാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇല്ലാത്ത പീഡന കഥ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് നേരെ ആരോപിക്കുകയും, കൗണ്‍സില്‍ യോഗങ്ങള്‍ നിരന്തരം അലങ്കോലമാക്കുകയും ചെയ്യുകയാണ്.
ഇതുമൂലം ജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമാകേണ്ട പല പദ്ധതികളും അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണ്. ഇത് ജനാധിപത്യ വ്യവസ്ഥയെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണ്. പീഡന വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ നിയമാനുസൃതമായ അന്വേഷണം നടന്നുവരുകയാണ്. പാര്‍ട്ടി തലത്തിലും അന്വേഷണം പുരോഗമിക്കുന്നു.
യു.ഡി.എഫിന്റെ ആവശ്യപ്രകാരം ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത് കോടതിയുടെ മേല്‍നോട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ കാത്തിരിക്കാതെ വലിയ കലാപമുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമം. കേരളത്തിന് മാതൃകയാക്കാവുന്ന നിരവധി പദ്ധതികള്‍ക്കാണ് ചുരുങ്ങിയ കാലം കൊണ്ട് നഗരസഭ ഭരണ സമിതി രൂപം നല്‍കിയത്. ഈ മുന്നേറ്റം തകര്‍ക്കുകയാണ് ലക്ഷ്യം.
ഈ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കാന്‍ യു.ഡി.എഫ് ജില്ലാ നേതൃത്വം ഇടപെടണമെന്നും ശിവപ്രിയ സന്തോഷ് ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."