ആരോപണ വിധേയര്‍ നഗരസഭാ യോഗത്തില്‍: യു.ഡി.എഫ് ബഹളവും ഇറങ്ങിപ്പോക്കും
വടക്കാഞ്ചേരി: കൂട്ടമാനഭംഗ കേസില്‍ ആരോപണ വിധേയരായ നഗരസഭ കൗണ്‍സിലര്‍മാരെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ചും ആരോപണ വിധേയരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി.
ജനാധിപത്യ രീതിയില്‍ സമരം ചെയ്ത നഗരസഭ കൗണ്‍സിലര്‍ കെ.അജിത് കുമാറിനെ ആരോപണ വിധേയരായ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ച നടപടിയിലും യു.ഡി.എഫ് പ്രതിഷേധിച്ചു.കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്കി. ഇറങ്ങിപോക്ക് സമരത്തിന് കെ.അജിത്കുമാര്‍, ടി.വി സണ്ണി, എസ്.എ.എ ആസാദ്, സൈറാബാനു, മുസ്തഫ, വിദ്യ രാജേഷ്, എം.എച്ച് ഷാനവാസ്, സിന്ധു സുബ്രഹ്മണ്യന്, ബേബി ജോസ്, നിഷ സുനില്‍കുമാര്‍, ഷീജ വിശ്വനാഥന്, ബുഷ്റ റഷീദ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."