HOME
DETAILS
MAL
നവജാത ശിശുവിനെ ചവറ്റുകൂനയില്‍ കണ്ടെത്തി
backup
December 22 2016 | 18:12 PM
മനാമ: ബഹ്റൈനിലെ ജിദാ ഹഫ്സ് പ്രവിശ്യയിലെ ചവറ്റുകൂനക്കിടയില് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദേശിയുടേതെന്നു തോന്നിപ്പിക്കുന്ന ഒരു പെണ്‍കുഞ്ഞിനെയാണു കണ്ടെത്തിയത്.
ബഹ്റൈന്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന നീതു ജോസഫ് എന്ന മലയാളി നഴ്സ് ആണു കുഞ്ഞിനെ കണ്ടെത്തിയത്. പ്രാഥമിക പരിചരണം നല്കി കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞ് ഇപ്പോള്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പരിചരണത്തിലാണ്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നു കുഞ്ഞിനെ ഉപേക്ഷിച്ചവരെ കുറിച്ച് പൊലിസിനു സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."