HOME
DETAILS
MAL
സഹകരണ ബാങ്കുകളിലെ പരിശോധന രാഷ്ട്രീയപ്രേരിതം: കടകംപള്ളി
backup
December 22 2016 | 18:12 PM
തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിനെതിരേ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്.
സഹകരണ ബാങ്കുകളില്‍ നടത്തുന്ന പരിശോധന സദുദ്ദേശ്യത്തോടെ അല്ലെന്നും കറന്‍സി നിയന്ത്രണം വന്നതുമുതല്‍ രാഷ്ട്രീയപ്രേരിതമായി കേരളത്തിലെ സഹകരണ മേഖലയെ കൈകാര്യം ചെയ്യാനാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും സഹകരണ ബാങ്കുകള്‍ക്കെതിരേ സൃഷ്ടിച്ച പുകമറ അവസാനിക്കണമെങ്കില്‍ അവര്‍ തന്നെ നടത്തുന്ന അന്വേഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സഹകരണ ബാങ്കുകളില്‍ രാജ്യ വ്യാപകമായാണ് റെയ്ഡ് നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."