HOME
DETAILS
MAL
സി.ഐ.എസ്.എഫിലേക്ക് 37,000 പേരെ നിയമിക്കാന്‍ തീരുമാനം
backup
December 22 2016 | 19:12 PM
ന്യൂഡല്‍ഹി:കേന്ദ്ര സുരക്ഷാ വിഭാഗങ്ങളിലൊന്നായ സി.ഐ.എസ്.എഫില്‍ 37,000 പേരെ അടിയന്തരമായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
വിമാനത്താവളങ്ങള്‍, ആണവ കേന്ദ്രങ്ങള്‍ എന്നിവയുടെ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിനാണ്. ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ പ്രകാരം നിയമനത്തിന് ധനകാര്യ മന്ത്രാലയം അനുമതി നല്കി.
ഡല്‍ഹി മെട്രോ, രാജ്യ തലസ്ഥാനം, ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന വിമാനത്താവളങ്ങള്‍, സ്വകാര്യ മേഖലകളിലേക്കു കൂടി സി.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ നിയമനത്തിന് തീരുമാനമെടുത്തത്.
നിലവിലുള്ളതില്‍ നിന്നും സുരക്ഷാ ജീവനക്കാരുടെ എണ്ണം 1.80 ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."