വര്‍ഗീയത, ഫാസിസം എന്നിവയ്ക്ക് മറുവാക്ക് കണ്ടെത്തണം: എം. മുകുന്ദന്‍
കോഴിക്കോട്: ആധുനിക കാലത്ത് അമിതമായി ഉപയോഗിച്ചു വരുന്ന വര്‍ഗീയത, ഫാസിസം എന്നിവയ്ക്ക് മറുവാക്ക് കണ്ടെത്തേണ്ടതിന്റെ ആവശ്യം വര്‍ധിച്ചു വരികയാണെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. വാക്ക്, ആശയം, ദര്‍ശനം എന്നിവയെ എഴുത്തുകാര്‍ സൂക്ഷിച്ചുപയോഗിക്കണമെന്നും, സമൂഹത്തില്‍ പൊള്ളലുകള്‍ വര്‍ധിക്കുന്ന കാലത്ത് അവയെ നീറ്റലുകളായിട്ടാണ് കഥാകൃത്തുകള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാര്‍ സമൂഹത്തില്‍ ഇടപെടരുതെന്ന അവസ്ഥ മാറണം. സാഹിത്യത്തിന്റെ നല്ല കാലത്ത് കഥയ്ക്കും, നോവലിനും സ്വീകാര്യത വര്‍ധിക്കുകയും കവിതയ്ക്ക് ക്ഷീണമുണ്ടാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അളകാപുരിയില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ അബ്ദുല്‍ ഹക്കീം അധ്യക്ഷനായി. എം.മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, സക്കറിയയുടെ തേന്‍, ടി.ഡി രാമകൃഷ്ണന്റെ സിറാജുന്നീസ, സുസ്‌മേഷ് ചന്ത്രോത്തിന്റെ നിത്യസമീല്‍ കഥാസമാഹാരങ്ങളും, ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകള്‍, ജയചന്ദ്രന്റെ മെയ്ന്‍കാംഫ് നോവലും ചടങ്ങില്‍ പ്രകാശനം ചെയ്തു. സാഹിത്യകാരന്‍മാരായ വി.ആര്‍ സുധീഷ്, കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, എന്‍.പി ഹാഫിസ് മുഹമ്മദ്, മുസഫര്‍ അഹമ്മദ് സംസാരിച്ചു. എം.സി അബ്ദുല്‍ നാസര്‍ കഥാ പരിചയവും, എം.ഡി രാധിക നോവല്‍ പരിചയവും നടത്തി. രവി.ഡി.സി സ്വാഗതവും കെ.വി ശശി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."