തുറവൂര്‍- തൈക്കാട്ടുശ്ശേരി പാലം വരെ നടപ്പാത നിര്‍മിക്കണമെന്ന്
തുറവൂര്‍: തുറവൂര്‍ -പമ്പാ പാതയിലെ ഏറ്റവും തിരക്കുള്ള റോഡായ തുറവൂര്‍ ജംങ്ഷന് മുതല്‍ കിഴക്കോട്ട് തൈക്കാട്ടുശ്ശേരി പാലം വരെ കാല്‍നടയാത്രക്കാര്‍ക്ക് വേïി നടപ്പാത നിര്‍മിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) തുറവൂര്‍ മണ്ഡലം കണ്വെന്ഷന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പള്ളിത്തോട് മുതല്‍ മാക്കേകടവ് വരെ പത്തുകോടി മുടക്കി റോഡ് പുതുക്കി നിര്‍മിച്ചപ്പോള്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അമിത വേഗത്തിലാണ് തിരക്കേറിയ റോഡിലൂടെ ചീറിപ്പായുന്നത്.സാധാരണക്കാരായ വഴി നടക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്ക് പോലും പേടി സ്വപ്നമായി മാറുകയാണ് ഈ റോഡിലൂടെയുള്ള യാത്രയെന്ന് കണ്വെന്ഷന് അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി സണ്ണിമണലേല് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു കോട്ടുപ്പള്ളി അധ്യക്ഷത വഹിച്ചു.
അപ്പച്ചന് വടശ്ശേരിക്കരി, സുഭഗന്‍ ആര്യക്കര ,മാത്യു പൊന്‍വേലില്‍, സരസമ്മ അശോകന്, പുരുഷന് ചാപ്പാടിത്തറ, വര്‍ഗീസ് നാലാം പുരയ്ക്കല്‍, മണിക്കുട്ടന് തുറവൂര്‍, രവീന്ദ്രനാഥ കമ്മത്ത്, അനുരുദ്ധന് അമ്പാടി, ജോ ബുട്ടി നാലാം പുരയ്ക്കല്‍, ജോര്‍ജ് കുഴിയോടിത്തറ, ആന്റണി ജോസഫ് പുത്തന്‍വീട്, റെയിനോള്‍ഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."