നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥയ്ക്ക് അടിയന്തിര പരിഹാരമുïാക്കണമെന്ന്
ആലപ്പുഴ: നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥയ്ക്ക് അടിയന്തിര പരിഹാരമുïാക്കണമെന്ന് കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഫെഡറേഷന്‍ (കെ.കെ.എന്‍.റ്റി.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നോട്ട് മരവിപ്പിക്കലിനെ തുടര്‍ന്ന് നിര്‍മ്മാണ മേഖല പൂര്‍ണ്ണമായ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.
ഇതുമൂലം ഈ രംഗത്ത് പണിയെടുക്കുന്ന ലക്ഷക്കണക്കിന് നിര്‍മ്മാണ തൊഴിലാളികളും കുടുംബങ്ങളും ദുരിതത്തിലാണ്. കേരള സര്‍ക്കാരും നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിബോര്‍ഡും അടിയന്തിരമായി ഇടപെട്ട് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വാസം പ്രഖ്യാപിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.എം. കബീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി. വാസുദേവന്‍, പി.എസ്. പ്രസന്നകുമാര്‍, വി. മാധവന്‍കുട്ടി, കെ. വേണു, കറ്റാനം ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."