നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ കുലശേഖരപുരം പഞ്ചായത്ത് ഭരണസംവിധാനം സ്തംഭനത്തില്‍
കരുനാഗപ്പള്ളി: 2011 മുതല്‍ തുടര്‍ച്ചയായി ജില്ലയില്‍ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡും 2015-16 ല്‍ സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡുമുള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഭരണസംവിധാനം സ്തംഭനാവസ്ഥയില്‍. മികച്ച ഒരുപറ്റം ജീവനക്കാരുടെ ശ്രമകരമായ അധ്വാനത്തിന്റേയും അഴിമതിരഹിത പ്രവര്‍ത്തനത്തിന്റേയും ഫലമായിരുന്നു ഇത്തരത്തിലുള്ള അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടാന്‍ ഇടയായത്.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും പാടശേഖര സമിതി സെക്രട്ടറിയുമായിരുന്നയാള്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ തിരഞ്ഞ് പിടിച്ച് പഞ്ചായത്തില്‍ നിന്നും കൂട്ടത്തോടെ സ്ഥലം മാറ്റുകയായിരുന്നു. ഒഴിവ് ദിവസങ്ങളില്‍ പോലും ജോലി ചെയ്ത പഞ്ചായത്ത് ജീവനക്കാരെയാണ് ഇത്തരത്തില്‍ സ്ഥലം മാറ്റിയത്. 2016-17ല്‍ പദ്ധതിയുടെ നിര്‍വഹണ സമയത്ത് നിര്‍വഹണ ഉദ്യോഗസ്ഥനെ അടക്കം സ്ഥലം മാറ്റിയതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഐ.എസ്.ഒ 2016ന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. പകരംവന്ന ജീവനക്കാര്‍ക്കു കാര്യശേഷിയോ വേണ്ടെത്ര പരിജ്ഞാനമോ ഇല്ലാത്തതിനെ തുടര്‍ന്ന് വിവിധ ആവിശ്യങ്ങളുമായി പഞ്ചായത്തോഫീസില്‍ വരുന്നവരുമായി തട്ടിക്കയറുന്നത് പതിവായി മാറി. ഇത് മൂലം പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റയതോടെ നാട്ടുകാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."