ജില്ലാ കേരളോത്സവം ഇത്തിക്കരയില്‍ 26 മുതല്‍
കൊല്ലം: ഈ വര്‍ഷത്തെ ജില്ലാതല കേരളോത്സവം 26 മുതല്‍ 28 വരെ ഇത്തിക്കര ബ്ലോക്കില്‍ നടക്കും. 26ന് രാവിലെ 8.30ന് ചാത്തന്നൂര്‍ തിരുമുക്കില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഗവ.എച്ച്.എസ്.എസില്‍ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം വനംമന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. കായികമത്സരങ്ങള്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും കലാമത്സരങ്ങളുടെ ഉദ്ഘാടനം ജി.എസ്.ജയലാല്‍ എം.എല്‍.യും മുഖ്യ പ്രഭാഷണം മേയര്‍ വി രാജേന്ദ്രബാബുവും നിര്‍വ്വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംശിവശങ്കരപ്പിള്ള, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ വി. ജയപ്രകാശ്, ആശാ ശശിധരന്‍,എന്‍. രവീന്ദ്രന്‍, സി.പി പ്രദീപ്, എസ് വേണുഗോപാല്‍, എസ്.ഫത്തഹുദ്ദീന്‍, ഷെര്‍ളി സത്യദേവന്‍, റ്റി ഗിരിജാകുമാരി, ആര്‍ രശ്മി, സരേജാദേവി, അനില്‍.എസ് കല്ലേലിഭാഗം, ആര്‍.പുഷ്‌ക്കരന്‍, ശ്രീലേഖാ വേണുഗോപാല്‍, ചാത്തന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.നിമ്മി, ചിറക്കര പഞ്ചയാത്ത് പ്രസിഡന്റ് പ്രേമചന്ദ്രനാശാന്‍, ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.അജയകുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബീനാ എസ്.ബി, ചാത്തന്നൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സണ്ണി എന്നിവര്‍ സംസാരിക്കും.
കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, എ.എച്ച്.എസ്.എസ് പാരിപ്പള്ളി എന്നീ വേദികളിലായി വിവിധ കലാമത്സരങ്ങളും ചാത്തന്നൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍, വിമലാ സെന്‍ട്രല്‍ സ്‌കൂള്‍ കാരംകോട് എന്നിവടങ്ങളിലായി വിവിധ കായിക മത്സരങ്ങളും നടക്കും. കൂടാതെ പഞ്ചഗുസ്തി, കളരി, ആര്‍ച്ചറി മത്സരങ്ങള്‍ കൊല്ലം ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തിലും നീന്തല്‍ മത്സരം കൊല്ലം ബീച്ചിനുസമീപം കോര്‍പ്പറേഷന്‍ നീന്തല്‍കുളത്തിലും നടത്തും.
ക്രിക്കറ്റ് കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും ഷട്ടില്‍ ബാഡ്മിന്റണ്‍ കല്ലുവാതുക്കല്‍ ജാഫിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഫുട്‌ബോള്‍ ചാത്തന്നൂര്‍ എം.ഇ.എസ്. എഞ്ചിനീയര്‍ കോളജ് ഗ്രൗണ്ടിലും ചെസ്സ് കൊല്ലം വൈ.എം.സി.എയിലും നടക്കും. സമാപന സമ്മേളനം 28ന് വൈകിട്ട് 4ന് കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പരവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.കുറുപ്പ് അധ്യക്ഷനാവും. സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനം കെ സോമപ്രസാദ് എം.പി. നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ റ്റി.മിത്ര മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."