മുസ്ലിം അനുരഞ്ജന സമിതികള്‍ കോടതികളെ സഹായിക്കാനുള്ളത്: അഡ്വ. യു.എ ലത്തീഫ്
മഞ്ചേരി: മുസ്ലിം അനുരഞ്ജന സമിതികള്‍ കോടതികളെ സഹായിക്കാനുള്ളതാണെന്നു കേരളാ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. യു.എ ലത്തീഫ്. മുസ്ലിംങ്ങള്‍ക്കു പ്രത്യേക ശരീഅത്ത് കോടതികള്‍ ഉണ്ടെന്നും അവ രാജ്യത്തെ ജുഡീഷ്യല്‍ കോടതികളെപ്പോലെ പ്രവര്ത്തിക്കുന്നെന്നുമുള്ള തരത്തില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായമുയരുന്നതു പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ക്കു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. മഹല്ലുകളില്‍ വ്യത്യസ്ത കുടുംബങ്ങളും വ്യക്തികളും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍ മഹല്ല് സമിതികളും മറ്റും രണ്ടു വിഭാഗങ്ങളുടേയും അഭിപ്രായങ്ങള്‍ കേട്ട് അനുരഞ്ജന ശ്രമങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതു സ്വാഭാവികമാണ്. അതുതന്നെയാണ് തമിഴ്നാട്ടിലേയും ചെന്നൈയിലേയും മഹല്ലുസമിതികള് ചെയ്യുന്നത്. അനുരഞ്ജന സമിതികളില്‍ അവരുടെ മുന്‍പാകെ വരുന്ന ചെറിയ കേസുകള്‍ പരസ്പരം ചര്‍ച്ചചെയ്തു ഒത്തുതീര്പ്പുണ്ടാക്കുന്നതുവഴി അവ കോടതിയില്‍ എത്താതിരിക്കുകയും കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു. ഇതു കോടതികളെ സഹായിക്കാന്‍ ഉപകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."