HOME
DETAILS
MAL
'ടെലികോം കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണം'
backup
December 23 2016 | 02:12 AM
മങ്കട: ടെലികോം മേഖലയിലെ കമ്പനികള്‍ ഉപയോക്താക്കള്ക്കെതിരേയും വ്യാപാരികള്‍ക്കെതിരേയും നടത്തുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നു മലപ്പുറത്ത് ചേര്‍ന്ന മൊബൈല്‍ ഫോണ്‍ റീടെയ്ലേഴ്സ് അസോസിയേഷന് ഓഫ് കേരള (എം.പി ആര്.എ.കെ) ജില്ലാ ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. മലപ്പുറം വ്യാപാരഭവനില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുസ്തഫ മലപ്പുറം (പ്രസിഡന്റ്), മുഹമ്മദ് കുട്ടി റബിയ(ജനറല്‍ സെക്രട്ടറി), റഫീഖ് പരപ്പനങ്ങാടി (ട്രഷറര്‍). യോഗത്തില്‍ സാജിദ് ആലപ്പുഴ, കാദര്‍ കൊടുവള്ളി, മുസ്തഫ മലപ്പുറം, മുഹമ്മദ് കുട്ടി റബിയ, റഫീഖ് പരപ്പനങ്ങാടി, ഗഫൂര്‍ പൊന്നാനി, ഇബ്റാഹീം മഞ്ചേരി, ഗഫൂര്‍ കൂട്ടിലങ്ങാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."