ആയുധ ഉപരോധം പൂര്‍ണമായും നീക്കി; ഒബാമ വിയറ്റ്നാമില്‍
ഹാനോയ്: വിയറ്റ്നാമിനെതിരായ ആയുധ ഉപരോധം പൂര്‍ണമായും നീക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. വിയറ്റ്നാം സന്ദര്‍ശനത്തിനിടെയാണ് ഒബാമയുടെ പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം ആദ്യമായാണ് ഒബാമ വിയറ്റ്നാമിലെത്തുന്നത്.
വിയറ്റ്നാമിനെതിരേയുള്ള എല്ലാ ആയുധ ഉപരോധവും അവസാനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിയറ്റ്നാം പ്രസിഡന്റ് ട്രാന് ദായ് ക്വാങുമൊത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഒബാമയുടെ പ്രഖ്യാപനം. വിയറ്റ്നാം യുദ്ധത്തിന്റെ നാലുപതിറ്റാണ്ടിനു ശേഷം നടക്കുന്ന തന്ത്രപ്രധാന സന്ദര്‍ശനത്തില്‍ കമ്മ്യൂണിസ്റ്റ് രാജ്യവുമായുള്ള സാമ്പത്തിക പ്രതിരോധ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കുമെന്നാണു വിലയിരുത്തല്‍. പഴയകാല ശത്രുവിനെ, ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനായി സഹചാരിയാക്കി മാറ്റാനാണ് അമേരിക്കയുടെ നീക്കം. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഒബാമ ഇന്നലെയാണ് വിയറ്റ്നാമിലെത്തിയത്. എന്നാല്‍, ആയുധ ഉപരോധം നീക്കിയ വിഷയത്തില്‍ ചൈനയുടെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."