പറപ്പൂര്‍ പഞ്ചായത്തില്‍ അധിക നികുതി; വിജിലന്‍സ് ഇടപെട്ട് തുക കുറച്ചു
വേങ്ങര: വാടകവീടിനു സര്‍ക്കാര്‍ നിരക്കിനു വിരുദ്ധമായി പത്തിരട്ടി നികുതി ചുമത്തി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു തുക പിന്‍വലിച്ചു. പറപ്പൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡിലെ ചോലക്കുണ്ടില്‍ അഞ്ചുകണ്ടന്‍ കോയാമുവിന്റെ ഭാര്യ സുബൈദയുടെ ഉടമസ്ഥതയിലുള്ള രണ്ടു വീടുകള്‍ക്കാണ് ഗ്രാമപഞ്ചായത്ത് അധിക നികുതി ചുമത്തിയത്.
90 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള വീടുകള്‍ക്കു സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൂന്നു രൂപ നിരക്കിലാണ് നികുതി ഈടാക്കേണ്ടത്. ഇതു ലംഘിച്ചു പഞ്ചായത്ത് 30 രൂപ നിരക്കില്‍ നികുതി ചുമത്തുകയായിരുന്നു. ഇതിനെ ചോദ്യംചെയ്തു കെട്ടിട ഉടമ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. തുടര്‍ന്നു മലപ്പുറം വിജിലന്‍സിനു പരാതി നല്‍കി.
വിജിലന്‍സ് വിഭാഗം പഞ്ചായത്ത് സെക്രട്ടറിയെയും സെക്ഷന്‍ ക്ലര്‍ക്കിനെയും വിളിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് നികുതി കുറച്ചത്. നഷ്ടപരിഹാരംതേടി ഓംബുഡ്‌സ്മാനെ സമീപിക്കുമെന്ന് ഉടമയുടെ ഭര്‍ത്താവ് അഞ്ചുകണ്ടന്‍ കോയാമു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."