ജില്ലയില്‍ നിയമം കാറ്റില്‍ പറത്തി അനധികൃത ഖനനം വ്യാപകമാകുന്നു
കഞ്ചിക്കോട്: സംസ്ഥാനത്ത് അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ ഉള്‍പ്പെടെ യുള്ളവയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് പരിസ്ഥിതികാനുമതി വേണമെന്ന സുപ്രീം കോടതി വിധി മറികടന്ന് ജില്ലയില്‍ അനധികൃത പാറമടകളുടെ പ്രവര്‍ത്തനം വ്യാപകമാവുന്നു. വലുതും ചെറുതുമായ 110 ഓളം ക്വാറികളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതിനു 70 എണ്ണത്തിനാണ് മൈനിങ് പെര്‍മിറ്റ് സര്‍ക്കാറിന്റെ പാരിസ്ഥിതികാനുമതി ഉള്ളത്. എന്നാല്‍ ഡിസംബര്‍ രണ്ടിലെ സുപ്രീംകോടതി വിധിയോടുകൂടി ഈ അനുമതി അസാധുവായെങ്കിലും എട്ട് ക്വാറികള്‍ക്കാണ് പ്രവൃത്തിക്കാന്‍ അനുമതിയുള്ളത്.
കൂടാതെ സര്‍ക്കാറിന് മുന്‍കൂര്‍ പണം നല്‍കി പെര്‍മിറ്റ് ലീസ് ചെയ്ത എട്ടെണ്ണം ക്രഷറുകളായാണ് പ്രവര്‍ത്തിക്കുന്നത്. ഇനി പരിസ്ഥിതി അനുമതിയോടെ മൈനിങ് ആന്‍ഡ് ജിയോളജി പെര്‍മിറ്റ് പാസ് ഉണ്ടെങ്കിലേ പാറ പൊട്ടിക്കാവൂ എന്നിരിക്കെ റോയല്‍റ്റി, സെയില്‍സ് - ഇന്‍കംടാക്‌സ് എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉപയോഗിക്കുന്നതിനും പ്രത്യേക അനുമതിയും വേണം.
ഖനാനുമതി ഇല്ലാതെ എക്‌സപ്ലോസീവ് ലൈസന്‍സ് ഉപയോഗിക്കരുതെന്നിരിക്കെ ഇതൊന്നും പാലിക്കാതെയാണ് ഇപ്പോള്‍ പാറ പൊട്ടിക്കല്‍ നടക്കുന്നത്. കോടതി വിധി വന്ന ശേഷം ഡിസംബര്‍ ആറു വരെ കടത്ത് പാസും നല്‍കിയിരുന്നെങ്കിലും പൊലിസ്, റവന്യു വിഭാഗമാണ് ഇത്തരം അനധികൃത ഖനവും ലോഡുകളും പിടികൂടി നടപടിയെടുക്കേണ്ടത്.
ലോഡൊന്നിന് 75000 രൂപവരെ പിഴയീടാക്കാമെന്നിരിക്കെ ക്വാറികളില്‍ നിന്നുള്ള ടിപ്പറുകള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ജില്ലയില്‍ തലങ്ങും വിലങ്ങും പായുമ്പോഴും അധികൃതര്‍ പലതും കണ്ടില്ലെന്ന് നടിക്കുകയാണ്.
എന്നാല്‍ അവധി ദിനങ്ങള്‍ മറയാക്കിയും നിയമങ്ങള്‍ മറികടന്നും ജില്ലയിലെ ക്വാറികളില്‍ വന്‍തോതില്‍ അനധികൃത ഖനം നടക്കുമ്പോഴും ബന്ധപ്പെട്ടവര്‍ പലതും കണ്ണടച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."