വരള്‍ച്ച നേരിടാന്‍ കൂടുതല്‍ പണം അനുവദിക്കും: മന്ത്രി എ.സി മൊയ്തീന്‍
കുന്നംകുളം: സംസ്ഥാനം നേരിടാനിരിക്കുന്ന വരള്‍ച്ചക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പണം അനുവദിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കുന്നംകുളം മണ്ഡലത്തില്‍ വരള്‍ച്ചയെ നേരിടുന്നതിനായി വിളിച്ച് ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 57 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ച നേരിടുന്നതിനായി നീക്കി വച്ചിട്ടുള്ളത്. എന്നാല്‍ ഇത്തവണ വരള്‍ച്ചയുടെ കാഠിന്യം കൂടാന്‍ സാധ്യതയുള്ളതിനാലാണ് കൂടുതല്‍ പണം അനുവദിക്കാന്‍ കാരണമെന്ന് അദേഹം പറഞ്ഞു.
രൂക്ഷമായ വരള്‍ച്ച നേരിടുന്നതിന് കൃഷിക്കായി ഉപയോഗിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ ഉപയോഗത്തില്‍ 75 ശതമാനം കുറക്കണമെന്ന് നിര്‍ദേശം നല്‍കി. ഓരോ മേഖലയിലും വലിയ ടാകുകള്‍ സ്ഥാപിക്കുക. ചാലുകള്‍ കനാലുകള്‍ എന്നിവയിലെ ചണ്ടികള്‍ നീക്കം ചെയ്യാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദേശം നല്‍കി.
കുന്നംകുളം മുന്‍സ്പ്പാലിറ്റിയിലെ അടുപ്പുട്ടി കാണിപ്പയ്യൂര്‍ ഗവ. ഹോസ്പ്പിറ്റലിന് മുന്‍വശം എന്നിവിടങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. അതിനായി പ്രിമോപൈപ്പ് മാറ്റുന്നത് ഈ മാസം തന്നെ ആരംഭിക്കുമെന്ന അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു. എന്നാല്‍ പഞ്ചായത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് ഭാരതപ്പുഴയില്‍ ആവിശ്യത്തിന് വെള്ളം ഇല്ലെന്ന് എന്‍ജിനിയര്‍ പറഞ്ഞു.
എന്നാല്‍ അവിടെ വലിയ ടാങ്കുകള്‍ സ്ഥാപിച്ച് ആവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വേലൂരില്‍ സ്വകാര്യ ക്വറിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. കടവല്ലൂര്‍ പഞ്ചായത്തിലെ ആനക്കല്ല് തിപ്പിലശ്ശേരി മേഖലയില്‍ ക്രഷറില്‍ നിന്ന് പൊടി വരുന്നതിനാല്‍ കിണറുകള്‍ അടഞ്ഞ് പോയതായി പരാതിയുണ്ട്. ഇവിടെ ഉപ്പുവെള്ളത്തിന്റെ സാനിധ്യം കൂടുതലാണന്നും കുളങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാണെന്നും പ്രസിഡന്റ് പറഞ്ഞു.
വെള്ളത്തിന്റെ ദുരുപയോഗം തടയുന്നതിനും വലിയ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."