'ഇടമില്ലാത്തവന് കാലിത്തൊഴുത്തില്‍ ഇടം കണ്ടെത്തിയതിന്റെ ആഘോഷമാണ് ക്രിസ്മസ് '
പുതുക്കാട്: ഇടമില്ലാത്തവന് കാലിത്തൊഴുത്തില്‍ ഇടം കണ്ടെത്തിയതിന്റെ ആഘോഷമാണ് ക്രിസ്മസ് എന്നും ഇടമില്ലാത്തവരെ ഓര്‍ക്കാത്തവരാണ് ഇപ്പോള്‍ ക്രിസ്മസ് ആഘോഷിക്കുന്നതെന്നും തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍. ഇന്ത്യ ഇന്ന് സംസ്ഥാനങ്ങളായല്ല മറിച്ചു ജാതീയമായി തിരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം കൊണ്ട് അറിവുണ്ടാവുന്നുണ്ടെങ്കിലും തിരിച്ചറിവ് ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സഹപാഠി ഭവനപദ്ധതി പ്രകാരം പി.ടി.എയും വിദ്യാര്‍ഥികളും ചേര്‍ന്ന് നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ മാനേജര്‍ ഫാ ജോസ് വല്ലൂരാന് അധ്യക്ഷനായി.
പി.ടി.എ പ്രസിഡന്റ് കെ.എല്‍ സുരേഷ് വീടുകളുടെ താക്കോല്‍ മാര്‍ തട്ടിലിന് വിതരണത്തിനായി കൈമാറി. ഹൈ സ്കൂള്‍ ഹൈ ടെക് മുറികളുടെ മോഡിഫിക്കേഷന് സഹകാരികളെ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അനുമോദിച്ചു. ജോളി ചുക്കിരി, സെബാസ്റ്റ്യന്‍ വേഴപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.എ ജോയ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകര്‍ കെ.എല്‍ ജോസഫ് സ്വാഗതവും, എം.പി രാജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."