പി.എസ്.സി - എല്‍.ഡി.സി തീവ്രപരിശീലന ക്യാംപിന് നാളെ തുടക്കം
എരുമപ്പെട്ടി: പ്രസിഡന്‍സി കരിയര്‍ പോയിന്റിന്റേയും പ്രസ് ക്ലബ് എരുമപ്പെട്ടിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പി.എസ്.സി- എല്‍.ഡി.സി തീവ്രപരിശീലന ക്യാംപിന് നാളെ തുടക്കം. ക്യാംപിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പി.എസ്.സി ബോധവല്‍ക്കരണ സെമിനാറും എരുമപ്പെട്ടിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങും പ്രസിഡന്‍സി ഡിഗ്രി ക്യാംപസില്‍ നടക്കും. നാളെ രാവിലെ ഒന്‍പതിന് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം തൃശൂര്‍ എ.ഡി.എം സി.കെ അനന്ത കൃഷ്ണന്‍ നിര്‍വഹിക്കും. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ പ്രസിഡന്‍സി ഡയരക്ടര്‍ കെ.ആര്‍ ഗിരീഷ് കുമാര്‍ സ്വാഗതം പറയും.
അധ്യാപകനായ ഡോ.ഇ.ആര്‍ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ആദരവ് ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റില്‍നിന്നു കെ.കെ മാത്യു എ.എം റഷീദ് എന്നിവര്‍ ഏറ്റു വാങ്ങും.
എരുമപ്പെട്ടി പ്രസ് ക്ലബ് പ്രസിഡന്റ് കബീര്‍ കടങ്ങോട്, പ്രസിഡന്‍സി ഡയരക്ടര്‍ വി.സി ബിനോജ് മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിക്കും.
പ്രസിഡന്‍സി കരിയര്‍ പോയിന്റ് ഡി.എം ദീപക് രവീന്ദ്രന്‍ നന്ദി പറയുന്നതോടെ ചടങ്ങുകള്‍ക്ക് സമാപനമാകും. തുടര്‍ന്ന് പി.എസ്.സി പരിശീലന ക്യാംപ് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."