ആദിവാസി സമരം: നിരോധനാജ്ഞ പ്രഖ്യാപിച്ചു
മടിക്കേരി: സിദ്ധാപുരത്തിനടുത്തു ആദിവാസി സമര പ്രദേശമായ ദിട്ടള്ളി ഉള്‍പ്പെടുന്ന രണ്ടു പഞ്ചായത്തുകളില്‍ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
577 കുടുംബങ്ങളെ വനത്തില്‍ നിന്നു കുടിയൊഴിപ്പിച്ചു കുടിലുകള്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആദിവാസികള്‍ സമരം നടത്തുന്നത്. സമരം ശക്തമായതിനെ തുടര്‍ന്ന് മുന്‍കരുതലുകള്‍ക്കു വേണ്ടിയാണ് ചെന്നങ്കി, മാല്‍ദ്ധാരി പഞ്ചായത്ത് പരിതിയില്‍ പെടുന്ന ഗ്രാമ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നു ജില്ലാ കലക്ടര്‍ വിന്‍സന്റ ഡിസോജ പറഞ്ഞു. നിരോധനാജ്ഞ 24ന് വൈകുന്നേരം ആറു മണിവരെ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. മുന്നൂ ദിവസത്തേക്ക് ഈ പ്രദേശത്ത് മദ്യവില്‍പനയും നിരോധിച്ചു. സമരക്കാരുടെ അടുത്തു ചെല്ലുന്നവരും കടുത്ത നിരീക്ഷണത്തിലാണ്. കേരളത്തില്‍ നിന്നു മാവോയിസ്റ്റുകള്‍ ദിട്ടള്ളി ഭാഗത്തേക്ക് പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നിരീക്ഷണം ശക്തമാക്കിയത്. സമരസ്ഥലത്തെ പരിസരങ്ങളില്‍ സി.സി ടി.വി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. സമരക്കാരെ പിന്തുണച്ച് ഇന്നു മടിക്കേരിയില്‍ പ്രതിഷേധ പ്രകടനം നടക്കുന്നതു കാരണം ഇന്നത്തെ ചന്ത നിര്‍ത്തി വച്ചിരിക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."