HOME
DETAILS

വിമാനത്താവളങ്ങളില്‍ ഇനി യാത്രക്കാരുടെ ഹാന്റ് ബാഗുകളില്‍ ടാഗ് ഒഴിവാക്കും

  
Web Desk
December 23 2016 | 05:12 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുത്ത ഏഴു വിമാനത്താവളങ്ങളില്‍ കൂടി ഇനി മുതല്‍ യാത്രക്കാരുടെ ഹാന്റ് ബാഗുകളില്‍ ടാഗ് പതിക്കില്ല. സി.ഐ.എസ്.എഫ് ആണ് പുതിയ തീരുമാനം കൈകൊണ്ടത്. ഗുവാഹത്തി,പറ്റ്‌ന,ലക്‌നൗ,ജയ്പൂര്‍,തിരുവനന്തപുരം,കൊച്ചി,നാഗ്പൂര്‍ എന്നീ വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഡിസംബര്‍ 26 മുതല്‍ പദ്ധതി നടപ്പാക്കും.

നേരത്തെ മുംബൈ,ഡല്‍ഹി,ഹൈദരാബാദ്,ബാംഗ്ലൂര്‍,കൊല്‍ക്കത്ത,അഹ്മദാബാദ്,ചെന്നൈ എന്നീ വിമാനത്താവളങ്ങളില്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇവിടെ പരീക്ഷണാര്‍ത്ഥത്തില്‍ നടപ്പാക്കിയ പദ്ധതി വിജയിച്ചത് മുന്‍ നിര്‍ത്തിയാണ് പദ്ധതി വ്യാപിപിക്കാന്‍ ഒരുങ്ങുന്നത്. ഇതു മൂലം വിമാനത്താവളങ്ങളിലെ തിരക്കും യാത്രക്കാരുടെ പ്രയാസവും ഒഴിവാക്കാമെന്നാണ് സി.ഐ.എസ്.എഫ് കണക്കുകൂട്ടുന്നത്.

സുരക്ഷാ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് ആണ് പുതിയ തീരുമാനം അറിയിച്ചത്.

എന്നാല്‍, സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. മിക്ക യാത്രക്കാരും ടാഗ് പതിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. പുതിയ വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയപ്പോള്‍ പദ്ധതി പ്രായോഗികമാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അടുത്ത ഘട്ടമായി തെരഞ്ഞെടുക്കുന്ന കുറച്ച് വിമാനത്താവളങ്ങളില്‍ കൂടി പദ്ധതി നടപ്പാക്കുമെന്നും സിങ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  2 days ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  2 days ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago
No Image

അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ

Football
  •  2 days ago
No Image

കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

മയക്കുമരുന്ന് ഉപയോ​ഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി

Kerala
  •  2 days ago
No Image

പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

Cricket
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  2 days ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  2 days ago