അഴിമതി ആരോപണം: മോദി മറുപടി പറയണമെന്ന് ഉഴവൂര്‍ വിജയന്‍
കോട്ടയം: രാഹുല്‍ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ച് മറുപടി പറയാന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയും തയാറാകണമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.
കള്ളപ്പണം പിടിച്ചെടുക്കാനെന്ന വ്യാജേന മോദി നടപ്പിലാക്കിയ നടപടി വന്‍കിട കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഡി.സി.സി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ ചടങ്ങില്‍നിന്നു ഉമ്മന്‍ചാണ്ടി വിട്ടുനിന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ പതനമാണ്.
മുഖ്യമന്ത്രിയെ ദിവസവും കുറ്റപ്പെടുത്തുന്ന സുധീരനും ചെന്നിത്തലയും ആദ്യം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയസമിതി പോലും കൂടാന്‍ സമയമില്ലാത്ത അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസ് കേരളഘടകത്തിനുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യോജിച്ചു പോരാടേണ്ട സമയത്ത് ഭിന്നത വളര്‍ത്തി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടില്‍ നിന്നു കോണ്‍ഗ്രസ് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ആനന്ദക്കുട്ടന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി.വി ബേബി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."