HOME
DETAILS
MAL
യുവതിയെ കൊന്ന ശേഷം എ.എസ്.പി വെടിവച്ചു മരിച്ചു
backup
December 23 2016 | 22:12 PM
ജയ്പ്പൂര്‍: രാജസ്ഥാനിലെ തീവ്രവാദ വ ിരുദ്ധ സ്ക്വാഡിലെ അഡിഷനല്‍ സൂപ്രണ്ടിനെയും യുവതിയെയും കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
എ.എസ്.പി അശീഷ് പ്രഭാകറിനെയും പൂനം ശര്‍മ എന്നു പേരുള്ള യുവതിയെയുമാണു തലയില്‍ ബുള്ളറ്റ് തറച്ച പരുക്കുകളോടെ കണ്ടെത്തിയത്. ജയ്പൂരിലെ ജഗത്പുരയില്‍ ബോംബെ ആശുപത്രിക്കു സമീപത്ത് അടച്ചിട്ട നിലയിലായിരുന്നു കാറ്.
പണം ചോദിച്ച് ബ്ലാക്ക്മൈല്‍ ചെയ്ത യുവതിയെ കൊന്ന ശേഷം പ്രഭാകര്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് പ്രഭാകറിന്റെ ആത്മഹത്യ കുറിപ്പും പൊലിസിനു ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."