HOME
DETAILS
MAL
തൊഴിലുറപ്പ് പദ്ധതിയില്‍ ജലസ്രോതസ് സംരക്ഷണം തുടങ്ങി
backup
May 23 2016 | 22:05 PM
മണ്ണാര്‍ക്കാട്: പാരമ്പര്യ ജലസ്രോതസ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കുളങ്ങളില്‍ അടിഞ്ഞ് കൂടിയ മണ്ണ് എടുക്കുകയും കുളങ്ങള്‍ വൃത്തിയാക്കുകയുമാണ് ചെയ്യുന്നത്.
ഇതുമൂലം കുളങ്ങളിലെ ആഴം വര്‍ദ്ധിപ്പിക്കുകയും സ്വാഭാവിക ജല ഉറവകളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് പ്രവര്‍ത്തി.
ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ മണ്ണറോട് കുളത്തിന്റെ നവീകരണമാണ് ഇന്നലെ തുടങ്ങിയത്. 23 അംഗ തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."