ഏറനാട്ടില്‍ 63 ലക്ഷം രൂപയുടെ പദ്ധതികള്‍
അരീക്കോട്: ഏറനാട് മണ്ഡലത്തില്‍ 63 ലക്ഷം രൂപ വകയിരുത്തി വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി പി.കെ ബഷീര്‍ എം.എല്‍.എ.
അരീക്കോട് പഞ്ചായത്തിലെ പുത്തലംകോലോത്ത് കുളിക്കടവ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഏഴു ലക്ഷം, പുളിക്കല്‍ ജി.എം.യു.പി സ്കൂളില്‍ ഹൈടെക് ക്ലാസ്റൂം നിര്‍മിക്കുന്നതിന് 4.90 ലക്ഷം, കാരിപറമ്പ് അങ്ങാടിയില്‍ മിനി മാസ്റ്റ് ലൈറ്റിന് രണ്ടു ലക്ഷം, കീഴുപറമ്പ് പഞ്ചായത്തിലെ, കീഴുപറമ്പ് ജി.വി.എച്ച്.എച്ച്.എസില്‍ ഹൈസ്കൂള്‍ വിഭാഗത്തിന് കംപ്യൂട്ടര്‍ വാങ്ങുന്നതിന് രണ്ടു ലക്ഷം , പത്തനാപുരം ജി.എല്‍.പി സ്കൂളില്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നതിന് 5.50 ലക്ഷം, പൂളക്കച്ചാല് അങ്കണവാടി റോഡിന് 4.75 ലക്ഷം, ആലുംകണ്ടി കുനിയില്‍ ജി.എം.എല്‍.പി സ്കൂളില്‍ കംപ്യൂട്ടര്‍ വാങ്ങുന്നതിന് 75,000 രൂപ, കുനിയില്‍ സൗത്ത് ജി.എല്‍.പി സ്കൂളില്‍ കംപ്യൂട്ടര്‍ വാങ്ങുന്നതിന് 75,000, കീഴുപറമ്പ് സൗത്ത് (ഓത്തപള്ളിപ്പുറായി) ജി.എല്‍.പി സ്കൂളില്‍ കംപ്യൂട്ടര്‍ വാങ്ങുന്നതിന് 50,000 രൂപ എന്നിവ അനുവദിച്ചു.
എടവണ്ണ പഞ്ചായത്തിലെ മുക്കാലി തൃക്കേപറമ്പ്കോളനി, മൈലോംകുന്ന്താന്നിക്കുന്ന് പാതകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ നാലു ലക്ഷം രൂപ വീതം, കല്ലിടുമ്പ് വോയ്സ് ലൈബ്രറിക്ക് പുസ്തകം വാങ്ങുന്നതിന് 50,000, കാവനൂര്‍ പഞ്ചായത്തിലെ വടക്കുംമല അങ്ങാടിയില്‍ രണ്ടു ലക്ഷം രൂപ ചെലവില്‍ മിനി മാസ്റ്റ് ലൈറ്റ്, കുഴിമണ്ണ പഞ്ചായത്തിലെ ആലിന്‍ചുവട് കുഴില്പറമ്പ് ജി.എം.യു.പി സ്കൂള്‍ നവീകരിക്കാന്‍ 6.50 ലക്ഷം, തോട്ടിങ്ങല്‍ ഒരിച്ചോല പള്ളിയാളി നെല്ലിക്കുന്ന് റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ നാലു ലക്ഷം, ചാലിയാര്‍ പഞ്ചായത്തിലെ ചാലിയാര്‍ പി.എച്ച്.സിയിലേക്ക് വാട്ടര്‍ പ്യൂരിഫൈഡ് സ്ഥാപിക്കുന്നതിന് 50,000, അകമ്പാടം ആശുപത്രി പൂക്കോടന്‍ മുഹമ്മദ് റോഡ്, എട്ടാം ബ്ലോക്ക്മേലമങ്ങാട് റോഡ് എന്നിവയ്ക്ക് 4.75 ലക്ഷം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വടക്കുംമുറി എ. എല്‍.പി സ്കൂളില്‍ കംപ്യൂട്ടര്‍ വാങ്ങുന്നതിന് ഒരു ലക്ഷം, തെഞ്ചീരിമംഗളം ഫുട്പാത്തിന് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."