റിയാദില്‍ യുവാവിനെ കാണാതായി: പ്രാര്‍ഥനകളുമായി നാടൊന്നാകെ
ഉരുവച്ചാല്‍: കഴിഞ്ഞ ഒരാഴ്ചയായി പ്രാര്‍ഥനയുമായി കഴിയുകയാണ് ഒരു നാട്. റിയാദില്‍ ഒരാഴ്ച മുന്‍പ് കാണാതായ മലയാളിയെ ഇനിയും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആശങ്കയിലാണ്.
ബത്ഹയില്‍ സ്വകാര്യ ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി പുത്തന്‍പുര വയലില്‍ സമീഹിനെ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തിന്റെ കാറില്‍ മസില്‍ നിന്നും ബത്ഹയിലേക്ക് പുറപ്പെട്ട സമീഹിനെ കുറിച്ചോ കാറിനെകുറിച്ചോ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. റിയാദിലുള്ള സഹോദരന്റെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് ജോലിക്ക് പുറപ്പെട്ട സമീഹ് ജോലി സ്ഥലത്ത് എത്താതായതോടെ സഹപ്രവര്‍ത്തകര്‍ മൊബൈല്‍ വിളിച്ചപ്പോള്‍ വഴി തെറ്റിയതായും ഉടന്‍ എത്തുമെന്നും പറഞ്ഞിരുന്നു പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ആയതായും സഹോദരന്‍ പറഞ്ഞു. വഴി മനസിലാക്കുന്നതിനായി ഇദ്ദേഹം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചിരുന്നതായും ഓഫിസില്‍ ലോഗിന്‍ ചെയ്തു വച്ചിരുന്ന ഗുഗിള്‍ അഡ്രസില്‍ മലസില്‍ നിന്നു ഏറെ അകലയുള്ള എക്‌സിറ്റ് അഞ്ച്, ആറ് എന്നിവയിലൂടെ വാഹനം കടന്നു പോയതായും കാണിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഫിറിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കളും സന്നദ്ധ പ്രവര്‍ത്തകരും അന്വേഷിക്കുന്നുണ്ടെങ്കിലും യാതൊരു വിവരം ലഭിച്ചില്ല. ഒന്നര വര്‍ഷമായി റിയാദിലുള്ള സമിഹ് അവിവാഹിതനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."