HOME
DETAILS

കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍: രാത്രിയാത്രാ ദുരിതം

  
backup
December 24, 2016 | 1:42 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%82%e0%b4%9f%e0%b5%8d

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നിന്നു കാസര്‍കോട് ഭാഗത്തേക്കുള്ള രാത്രിയാത്ര ദുരിതമാവുന്നു. തളിപ്പറമ്പ്, പിലാത്തറ, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് സ്ഥിരം ദുരിതത്തിനിരയാവുന്നത്. സാധാണ നിലയില്‍ രാത്രി ഒന്‍പതിനുള്ള ബസ് പോകുന്നതോടെ യാത്രക്കാര്‍ പഴയ സ്റ്റാന്‍ഡില്‍ കുടുങ്ങും.
പിന്നെയുള്ളത് കണ്ണൂരില്‍ നിന്നു കാസര്‍കോടേക്ക് 10.15നു സര്‍വിസ് നടത്തുന്ന സ്വകാര്യ ബസാണ്. ഇതിലാണെങ്കില്‍ ഒന്‍പതു മണിക്കു ശേഷമുള്ള മുഴുവന്‍ യാത്രക്കാരും കയറിപ്പറ്റുന്നതോടെ സൂചികുത്താന്‍ പോലും ഇടമില്ലാത്ത സ്ഥിതിയാണ്. പിന്നീടെത്തുന്നവര്‍ക്ക് ബസിന്റെ ചവിട്ടു പടിയില്‍ നിന്നുകൊണ്ടു മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ.
രാത്രി ഒന്‍പതിനു ശേഷം വേറെ ബസുകള്‍ ഇല്ലാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. രാത്രിയായതിനാല്‍ എല്ലാ സ്‌റ്റോപ്പുകളിലും നിര്‍ത്തി 11.30ഓടെ മാത്രമാണ് സ്വകാര്യബസ് പയ്യന്നൂരിലെത്തുക.
9.15ന് പയ്യന്നൂരില്‍ സര്‍വിസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസും പറശ്ശിനിക്കടവ് വഴിയുള്ള ബസും സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ഇതില്‍ കയറുന്ന യാത്രക്കാരെക്കാള്‍ പതിന്മടങ്ങാണ് 10.15ന്റെ ബസില്‍ കയറാനെത്തുക. ഈ രണ്ട് ബസില്‍ ഏതെങ്കിലും ഒന്നു സര്‍വിസ് മുടക്കിയാല്‍ ആ ദിവസം യാത്രക്കാരെ കൊണ്ട് പിന്നീടുള്ള ബസ് നിറയും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്ഥിരമായി കാസര്‍കോട് ഭാഗത്തേക്ക് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ട്രെയിന്‍ എത്താന്‍ വൈകുന്നതു കാരണം ഇതു 11ഓടെ മാത്രമേ പുറപ്പെടുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  9 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  9 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  9 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  9 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  9 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  9 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  9 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  9 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  9 days ago