HOME
DETAILS
MAL
ചീമേനി സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണം: ബി.ജെ.പി
backup
December 24 2016 | 01:12 AM
കാസര്‍കോട്: ചീമേനിയില്‍ എന്‍.ഡി.എ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം അലങ്കോലപ്പെടുത്തുകയും ഭാരതീയ ജനതാ പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി സുധീര്‍ അടക്കമുള്ള നേതാക്കന്മാരെ അക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു ബി.ജെ.പി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മാര്‍ക്സിസ്റ്റ് ശക്തി കേന്ദ്രങ്ങളില്‍ മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സി.പി.എം സമീപനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം വി ബാലകൃഷ്ണ ഷെട്ടി, രാവിഷ്തന്ത്രി കുണ്ടാര്‍, എ വേലായുധന്, പി രമേശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."