സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റി വിഭജിക്കും
നീലേശ്വരം: പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്തു സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റി വിഭജിക്കാന്‍ ജില്ലാ നേതൃത്വത്തില്‍ ആലോചന. പ്രവര്‍ത്തന സൗകര്യത്തിനായി ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബ്രാഞ്ചുകളുടെ വിഭജനവും പുനഃസംഘടനയും നടന്നു വരുകയാണ്.
ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണു ഏരിയാ കമ്മിറ്റിയും വിഭജിക്കുന്നത്. മടിക്കൈ പഞ്ചായത്തും നീലേശ്വരം നഗരസഭയും ഉള്‍പ്പെടുത്തി നീലേശ്വരം ഏരിയാ കമ്മിറ്റിയും കിനാനൂര്‍ കരിന്തളം പഞ്ചായത്ത്, വെസ്റ്റ് എളേരി, ബളാല്‍, കോടോം ബേളൂര്‍ പഞ്ചായത്തുകളിലെ ചില മേഖലകളും ഉള്‍പ്പെടുത്തി പരപ്പ ഏരിയാ കമ്മിറ്റിയുമായിരിക്കും രൂപീകരിക്കുക.
നീലേശ്വരം നഗരസഭയില്‍ നീലേശ്വരം, പള്ളിക്കര, പേരോല്‍ ലോക്കല്‍ കമ്മിറ്റികളാണു നിലവിലുള്ളത്.
റവന്യൂ വില്ലേജുകളുടെ അടിസ്ഥാനത്തില്‍ നീലേശ്വരത്തും പേരോലിലും പുതുതായി ഓരോ ലോക്കല്‍ കമ്മിറ്റികള്‍ കൂടി നിലവില്‍ വരും. മടിക്കൈയില്‍ നിലവിലുള്ള മടിക്കൈ, മടിക്കൈ ഈസ്റ്റ്, അമ്പലത്തുകര ലോക്കലുകള്ക്കു പുറമേ പുതുതായി മൂന്നെണ്ണം കൂടി രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."