HOME
DETAILS

പട്ടയം ആവശ്യപ്പെട്ട് ആദിദ്രാവിഡ സഭ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു

  
backup
December 24 2016 | 02:12 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%a6%e0%b4%bf

കാക്കനാട് : ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം ആവശ്യപ്പെട്ട്  കലക്ടറേറ്റ് കവാടത്തില്‍ ആദിദ്രാവിഡ സഭ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പായി. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് എ.ഡി.എം പി.കെ.പ്രകാശ് സമരപന്തലില്‍ എത്തി ചര്‍ച്ച നടത്തുകയായിരുന്നു.
ജനുവരി 31കം അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് കലക്ടര്‍ക്കുവേണ്ടി ആദിദ്രാവിഡ സഭ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ എ.ഡി.എം ഉറപ്പുനല്‍കിയതിനാലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഡിസംബര്‍ 5മുതല്‍ നിരാഹാരമനുഷ്ടിക്കുന്ന കെ.സോമന്, വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ  എ.ഡി.എം നാരങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
നേര്യമംഗലം ആദിവാസി ഗ്രാമത്തില്‍ പ്‌ളോട്ടും നിലവില്‍ താമസിക്കുന്നവര്‍ക്ക് പട്ടയവും ആവശ്യപ്പെട്ട് 104 അപേക്ഷകരാണ് നിലവിലുള്ളത്. 70 പ്‌ളോട്ടുകള്‍ നിലവിലുള്ളതില്‍ നേരത്തെ 42 കുടുംബങ്ങള്‍ക്ക് പ്‌ളോട്ട് അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള 38 പേര്‍ക്ക് പ്‌ളോട്ടും പട്ടയവും നല്‍കാനാണ് തീരുമാനമെന്ന് എ.ഡി.എം വ്യക്തമാക്കി.
നിര്‍ദിഷ്ട ആദിവാസി ഗ്രാമം പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് താമസയോഗ്യമായ രണ്ട്‌രണ്ടര ഏക്കര്‍ സ്ഥലം ജില്ലാ ഭരണകൂടം നിയോഗിച്ച സര്‍വേ സ്‌പെഷല്‍ സംഘം പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. ഇവിടെത്തെ കാട് വെട്ടിത്തെളിച്ച് അളന്ന് തിട്ടപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സര്‍വ്വേ സ്‌പെഷല്‍ സംഘം കണ്ടത്തെിയ സ്ഥലത്ത് 20 കുടുംബങ്ങള്‍ക്ക് കൂടി പ്ലോട്ട് ലഭ്യമാകുമെന്നാണ് ജില്ലാ ഭരണ കൂടം കണക്ക് കൂട്ടുന്നത്. ഇതോടെ ഭൂമി ആവശ്യമായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭിക്കുമെന്നാണ് പ്രതീക്ഷക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.ജനുവരി 31കം അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ ജില്ലാ ഭരണകൂടം മൂവാറ്റുപുഴ പട്ടിക വര്‍ഗ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ഊരുകൂട്ടവും ജനകീയ സമിതിയും അംഗീകരിച്ച് നറുക്കെടുപ്പിലൂടെ പ്‌ളോട്ടുകള്‍ ലഭിച്ച കുടുംബങ്ങള്‍ക്ക് പട്ടയം നിഷേധിക്കരുതെന്ന് കെ.സോമന്‍ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം വാക്ക് പാലിച്ചില്ലെങ്കില്‍ ജനുവരി 5ന് വീണ്ടും നിരാഹാര സമരം തുടങ്ങുമെന്ന് ആദിദ്രാവിഡസഭ മധ്യമേഖല സെക്രട്ടറി കെ.സോമന്‍ വ്യക്തമാക്കി.എസ്.ടി.പി.ഐ  ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ താന്നിപ്പാടം, ജില്ലാ ട്രഷറര്‍ ഷിഹാബ് പടന്നാട്ട്,മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്‍ സമദ്  എന്നിവര്‍ എ.ഡി.എം  നേതൃത്വത്തിലുള്ള  ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago