മൂന്നു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
തൃശൂര്‍: കഞ്ചാവ് വേട്ട ശക്തമായതോടെ കഞ്ചാവ് കടത്തുന്നതിന് പുതിയ രീതികള്‍ സ്വീകരിക്കുന്നതായി പൊലിസ്. ഇന്നലെ മൂന്നു കിലോ കഞ്ചാവുമായി അറസ്റ്റിലായ വെസ്റ്റ് ബംഗാള്‍ കുച്ച് ബിഹാര്‍ സ്വദേശി ചന്ദന്‍ ദാസിനെ ( 22) ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് കടത്തലിന്റെ പുതിയ മാര്‍ഗങ്ങളെ കുറിച്ച് പൊലിസിന് മനസിലാക്കാന്‍ കഴിഞ്ഞത്.
ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ ഷാഡൊ പൊലിസ് അറസ്റ്റ് ചെയ്തത്. തൃശൂരിലെ ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
റെല്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവടങ്ങളില്‍ വച്ച് കഞ്ചാവ് കൈമാറ്റം ചെയ്ത് കച്ചവടം നടത്തുകയായിരുന്നു ഇയാളുടെ രീതി. വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവും ലഹരി വസ്തുക്കളും എത്തിച്ചു കൊടുക്കുന്നതും ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നതും ഇയാളായിരുന്നെന്നും പൊലിസ്.
കഞ്ചാവ് കടത്തലിന് പുതിയ മാര്‍ഗങ്ങളും പരീക്ഷിച്ചിരുന്നു. ഡിവിഡി പ്ലെയര്‍ പൊളിച്ച് കാലിയാക്കിയതിനു ശേഷം അതിനുള്ളില്‍ കാര്‍ബണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് കഞ്ചാവ് നിറച്ചതിനു ശേഷം കഞ്ചാവിന്റെ മണം പുറത്തു വരാതിരിക്കുന്നതിനായി പേപ്പര്‍ കൊണ്ടും, തുണി കൊണ്ടും പൊതിഞ്ഞതിനു ശേഷം ബാഗിലാക്കി ട്രെയ്ന്‍ മാര്‍ഗം കൊണ്ടു വരികയാണ് ചെയ്തിരുന്നത്. വെസ്റ്റ് ബംഗാളില്‍ നിന്ന് ട്രെയ്‌നില്‍
കയറിയതിനു ശേഷം പൊലിസിന്റെയും എക്‌സൈസുകാരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കുന്നതിനായി പല റെയ്ല്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങുകയും ട്രെയ്‌നുകള്‍ മാറി മാറി കയറിതിനു ശേഷം കേരളത്തില്‍ കഞ്ചാവ് എത്തിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."