ലൈഫ് ഗാര്‍ഡുകള്‍ക്ക് പരിശീലനവും ഉപകരണങ്ങളും നല്‍കി
ആലപ്പുഴ:ജില്ലയിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ നിന്നുള്ള പ്രത്യേക ജീവന്‍രക്ഷ ഉപകരണങ്ങള്‍ നല്‍കി. ഇതോടനുബന്ധിച്ച് വിവിധ ജീവന്‍രക്ഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശീലനവും നല്‍കി. ജില്ല ദുരന്ത നിവാരണ അതോറിട്ടി, ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ആരോഗ്യവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സബ്കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ കുര്യാക്കോസ് പരിശീലനം ഉദ്ഘാടനം ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വിദേശ ഇറക്കുമതി ഉപകരണമായ സര്‍ഫ് ബോര്‍ഡുള്‍പ്പടെയുള്ളവ വിതരണം ചെയ്തവയില്‍പെടും.
അപകടങ്ങള്‍ ഉള്‍പ്പടെയുള്ളവ കൈകാര്യം ചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതല്‍, പ്രാഥമിക ചികില്‍സ എന്നിവയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ. ഷാരോണ്‍, ഡോ. നയനേ എന്നിവര്‍ സോദാഹരണ പരിശീലനം നല്‍കി. ജില്ല ദുരന്തനിവാരണ അതോറിട്ടി ഡപ്യൂട്ടി കളക്ടര്‍ മുരളീധരന്‍പിള്ള, എന്‍.ഡി.ആര്‍.എഫ്. ടീം കമാണ്ടര്‍ എ.കെ.അമര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, അഗ്നിശമനരക്ഷ സേനാംഗങ്ങള്‍, പുന്നമടയിലും ബീച്ചിലുമുള്ള ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."