ഡിവൈഡറുകള്‍ നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു
കോട്ടക്കല്‍: ടൗണ്‍ മുതല്‍ ചങ്കുവെട്ടി വരെ സ്ഥാപിച്ച ഡിവൈഡറുകളുടെ അറ്റകുറ്റ പണികള്‍ തീര്‍ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ബസ് സ്റ്റാന്‍ഡിന്റെ മുന്‍ ഭാഗം മുതല്‍ ചങ്കുവെട്ടി വരെയായി അധികൃതര്‍ കല്ലുകള്‍ ഉപയോഗിച്ച് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. തോന്നുന്നിടത്തെല്ലാം പാര്‍ക്കിങ്ങും യു ടേണും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഇതുമൂലം സാധിച്ചിരുന്നു. എന്നാല്‍ ദിവസങ്ങളായി പല ഭാഗങ്ങളിലും ഇവ തകര്‍ന്ന അവസ്ഥയിലാണ്. മനപ്പൂര്‍വം ഇവ പൊളിച്ചതാണെന്നും പരാതിയുണ്ട്.
ഡിവൈഡറുകള്‍ തകര്‍ന്നതോടെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായിരിക്കുകയാണ്. കൂടാതെ പൊളിഞ്ഞ ഡിവൈഡറിലെ കല്ലുകള്‍ റോഡുകളില്‍ ചിതറിക്കിടക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. ഡിവൈഡറുകളുടെ കേടുപാടുകള്‍ തീര്‍ത്ത് അവ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ എടക്കണ്ടന്‍ യൂസുഫ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."