മരവും മരുഭൂമിയും
നാട്ടില്‍ അറിയപ്പെടുന്നൊരു പരിസ്ഥിതി പ്രവര്‍ത്തകനാണ്, അധ്യാപകനും.
വഴിയോരങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച കരിങ്കല്‍ ക്വാറികള്‍ക്കെതിരേ ജാഥ നയിച്ചു. കുന്നുകളും വയലുകളും സംരക്ഷിക്കാന്‍ വേണ്ടണ്ടി കുട്ടികള്‍ക്കു ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. സ്‌കൂളില്‍ മഴവെള്ള സംഭരണിയും മഴക്കുഴികളും തീര്‍ത്തു. വൈദ്യുതി ലാഭിക്കാനുള്ള നിര്‍ദേശങ്ങളുമായി വീടുകള്‍ തോറും കയറിയിറങ്ങി. ഔഷധത്തോട്ടം, ജൈവപച്ചക്കറി കൃഷി, പ്ലാസ്റ്റിക് നിര്‍മാര്‍ജനം .... അങ്ങനെയങ്ങനെ പലവിധ പ്രവര്‍ത്തനങ്ങള്‍.
പത്രങ്ങളില്‍ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ വന്നു. മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള ജില്ലാതല പുരസ്‌കാരവും ലഭിച്ചു.
അവാര്‍ഡ് ഏറ്റുവാങ്ങി ഇരുളിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ ആരോ വഴിതടഞ്ഞു നില്‍ക്കുന്നു. ഞാന്‍ സൂക്ഷിച്ചു നോക്കി. ഒരു വലിയ മരമായിരുന്നു.
മരം ചോദിച്ചു. പ്രിയ മിത്രമേ, ഞങ്ങളെ അഗാധമായി സ്‌നേഹിക്കുന്ന താങ്കള്‍ക്ക് ഞങ്ങളുടെ ഭാഷ പഠിപ്പിച്ചു തരട്ടേ ഞാന്‍ ?
ഞാന്‍ മരവിച്ചു നിന്നുപോയി. പുരസ്‌കാരം എന്റെ കൈയില്‍ നിന്നും ഊര്‍ന്നുപോയി. ഒരു നിമിഷം. സര്‍വശക്തിയുമെടുത്ത് ഞാന്‍ ഓടി, എങ്ങോട്ടെന്നില്ലാതെ.
ജനലുകളും വാതിലുകളും ഘടിപ്പിച്ചിട്ടില്ലാത്ത എന്റെ പുതിയ വീടിനു നല്ല മരം അന്വേഷിച്ചു നടക്കുകയാണ് ഞാന്‍ എന്ന് ആ മരവും അറിഞ്ഞുവോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."