സാമ്പത്തികസ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
ഭോപ്പാല്‍: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളും അതിന് മുന്‍പുണ്ടായിരുന്ന അവസ്ഥയും വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പുനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി എന്ന സന്നദ്ധ സംഘടനയെ മധ്യപ്രദേശ്, ഹരിയാന സര്‍ക്കാറുകള്‍ ചുമതലപ്പെടുത്തി.
ഈവര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസത്തിലായിരുന്നു സന്നദ്ധ സംഘടനയെ ഇരു സര്‍ക്കാറുകളും ചുമതലപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് നോട്ട് നിരോധനം വന്നതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പഠനത്തില്‍ കൂട്ടിച്ചേര്‍ത്ത് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
നേരത്തെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയാറെടുക്കുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കികൊണ്ട് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്നാണ് ഇത് ഏത് രീതിയില്‍ സമൂഹത്തെ ബാധിച്ചുവെന്ന കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബി.ജെ.പി ഭരിക്കുന്ന ഇരു സംസ്ഥാനങ്ങളും ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയത്.
സാമ്പത്തിക രംഗത്ത് എങ്ങനെ ഏകീകരണത്തിന്റെ വഴിതുറക്കാമെന്ന പഠനമാണ് ഏജന്‍സി തയാറാക്കി നല്‍കേണ്ടത്. അതേസമയം ഈ സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കേണ്ട പല വസ്തുതകളോടും ഇരു സംസ്ഥാന സര്‍ക്കാറുകള്‍ക്കും പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടിയോട് വിയോജിപ്പുണ്ടെങ്കിലും അത് പരസ്യമായി പറയാന്‍ കഴിയാത്തതാണ് ഇവരെ അലട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."