ഇത്തിരി നേരം കൂടിയിരിക്കാന്‍ പൂര്‍വവിദ്യാര്‍ഥികള്‍
കല്‍പ്പറ്റ: 1989ല്‍ എസ്.കെ.എം.ജെ സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയ എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഗമം 'ഇത്തിരി നേരം കൂടി' എന്ന പേരില്‍ ഡിസംബര്‍ 31ന് സ്‌കൂളില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിപാടി. സ്‌കൂള്‍ മാനേജര്‍ എം.ജെ വിജയപത്മനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. 250ലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. കൂട്ടായ്മ കഷ്ടതയനുഭവിക്കുന്ന തങ്ങളുടെ സഹപാഠികള്‍ക്ക് സാന്ത്വനമേകുന്നുണ്ട്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ഒരു ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൂപ്പില്‍ 200ലധികം ആളുകള്‍ അംഗങ്ങളാണ്. ജില്ലയിലെ എല്ലാ മേഖലകളിലും രക്തമെത്തിക്കാന്‍ സന്നദ്ധമായാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605185516, 9447426505 എന്നീ നമ്പറുകളില്‍ വിളിക്കാമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അയ്യൂബ് ഖാന്‍, സി.പി നൗഷാദ്, വിനോദ്കുമാര്‍, സുരേഷ് ബാബു, തസ്‌നി ഖാന്‍, സമിത, സിന്ധു എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."