HOME
DETAILS

പോള നിറഞ്ഞ് കരിയാര്‍: ചെമ്മനത്തുകര നിവാസികള്‍ ദുരിതത്തില്‍

  
backup
December 25 2016 | 00:12 AM

%e0%b4%aa%e0%b5%8b%e0%b4%b3-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%ae

 

വൈക്കം: കരിയാറില്‍ പായലും പോളയും നിറഞ്ഞതോടെ ചെമ്മനത്തുകര നിവാസികള്‍ യാത്രാ ദുരിതത്തിലായി.
ചെമ്മനത്തുകര കടവില്‍ വള്ളമടുപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവില്‍. കരിയാറില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പായല്‍ പൂര്‍ണമായും നിറഞ്ഞുകിടക്കുകയാണ്.
മത്സ്യബന്ധത്തിനു പോകുന്നവരും പോള നിറഞ്ഞതോടെ ദുരിതത്തിലായി. ചെമ്മനത്തുകര നിവാസികള്‍ക്ക് വൈക്കത്തു വരാതെ ചേര്‍ത്തല, കുമരകം, ആലപ്പുഴ, മെഡിക്കല്‍ കോളേജ് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ പോകാനുള്ള മാര്‍ഗമാണ് ഈ കടത്ത്. അഞ്ച് മിനുട്ട് കൊണ്ട് അക്കരയെത്തുന്ന വള്ളം ഇപ്പോള്‍ 25 മിനുട്ടുവരെ തുഴഞ്ഞാല്‍ മാത്രമേ കടവില്‍ അടുക്കുകയുള്ളുവെന്ന് കടത്തുകാരന്‍ പറയുന്നു.
കുട്ടികളും പണിസ്ഥലങ്ങളിലേക്കു പോകുന്നവരും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകയാണ്. കാലഘട്ടത്തിന്റേതായ വികസനപ്രവര്‍ത്തനങ്ങള്‍ ഇന്നും അന്യംനില്‍ക്കുന്ന ടി.വി.പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകര നിവാസികളുടെ യാത്രാദുരിതത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. മൂന്നു ഭാഗങ്ങളായി കിടക്കുന്ന ടി.വി.പുരം പഞ്ചായത്തിന്റെ പ്രധാന മേഖലയാണ് ചെമ്മനത്തുകര. റോഡുമാര്‍ഗം കാര്യക്ഷമമായിട്ടും യാത്രാ പ്രശ്‌നങ്ങള്‍ അനവധിയാണ്.
ഒരുകാലത്ത് ടി.വി.പുരം പഞ്ചായത്തിന്റെ പ്രധാന യാത്രാ മാര്‍ഗമായിരുന്നു ചെമ്മനത്തുകര-മാരാംവീട് കടത്ത്. ഇന്ന് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും കടത്തുവള്ളം ജനങ്ങളുടെ പ്രധാന ആശ്രയമാണ്.നൂറുകണക്കിന് ആളുകളാണ് ദിവസേന വള്ളത്തെ ആശ്രയിക്കുന്നത്.
കടത്തുകടവിലേക്ക് ചെമ്മനത്തുകരയില്‍ നിന്നും, മാരാംവീട്ടില്‍നിന്നും വാഹനങ്ങളിലെത്താനുള്ള സൗകര്യമുണ്ട്. കടത്തുവള്ളത്തിനു പകരം തൂക്കുപാലം വേണമെന്ന ആവശ്യത്തിന് അരപ്പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പി.ജെ ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തൂക്കുപാലത്തിന് പച്ചക്കൊടി വീശിയിരുന്നു. എന്നാല്‍ പിന്നീട് ഭരണതലത്തിലുണ്ടായ മാറ്റം ഇതിനു കരിനിഴല്‍ വീഴ്ത്തി.
ഇപ്പോള്‍ കരിയാര്‍ സ്പില്‍വേ യാഥാര്‍ത്ഥ്യമായിട്ടും ചെമ്മനത്തുകര നിവാസികളുടെ തൂക്കുപാലമെന്ന ആവശ്യത്തോട് അധികാരികള്‍ മുഖംതിരിക്കുകയാണ്. ഉല്ലല മാര്‍ക്കറ്റിന്റെ പ്രതാപകാലത്തും ഇപ്പോഴും തഴപ്പായ, കയര്‍ എന്നിവയുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വള്ളത്തിലാണ് പോകുന്നത്. മഴക്കാലമായാല്‍ കടത്തുവള്ളത്തിലെ യാത്ര ദുരിതം നിറഞ്ഞതാണ്. നിരവധി തവണ വള്ളം മറിഞ്ഞ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ടു വള്ളങ്ങളാണ് കടവിലുള്ളത്.
കരിയാറില്‍ പായല്‍ നിറയുന്ന സമയങ്ങളിലും കടത്തുകാര്‍ക്ക് ദുരിതമാണ്. തൂക്കുപാലം വരുമെന്ന പ്രതീക്ഷയില്‍ പഞ്ചായത്ത് കടത്തുകടവിലേക്കുള്ള റോഡ് ടാര്‍ ചെയ്തിരുന്നു.
തലയാഴം, ടി.വി.പുരം പഞ്ചായത്തുകള്‍ സംയുക്തമായി തൂക്കുപാലത്തിനുവേണ്ടി നീക്കങ്ങള്‍ നടത്തിയാല്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്. സന്ധ്യ മയങ്ങിയാല്‍ കടത്തുവള്ളങ്ങള്‍ ഇല്ലാത്തതിനാല്‍. ഈ സമയത്ത് ചെമ്മനത്തുകര, മൂത്തേടത്തുകാവ് ഭാഗങ്ങളിലേക്ക് പോകാന്‍ മാരാംവീട്ടില്‍ വന്നിറങ്ങുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്ന കാഴ്ച്ച പതിവാണ്. നാട്ടുകാരുടെ യാത്രാ ദുരിതം കണക്കിലാക്കി തൂക്കുപാലം യാഥാര്‍ത്ഥ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago