നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 30 പേര്‍ക്കു പരുക്ക്
വാഴൂര്‍: ചെങ്കല്‍പ്പള്ളി ജങ്ഷനില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 30 പേര്‍ക്കു പരുക്ക്. പരുക്കേറ്റ 13 പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 17 പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടു മണിയോടോയയിരുന്നു അപകടം. നെടുങ്കണ്ടത്തു നിന്നു ചങ്ങനാശേരിയിലേക്കു പോവുകയായിരുന്ന സര്‍വശക്തന്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ മറികടക്കുന്നതിനിടെ പോക്കറ്റ് റോഡില്‍ നിന്നു ദേശീയപാത മുറിച്ചുകടന്ന മറ്റൊരു ബൈക്കില്‍ ഇടിക്കാതെ വെട്ടിച്ചു മാറ്റുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്.
ബസ് അമിതവേഗത്തിലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ബസിന്റെ മുന്‍ഭാഗത്തെ ഒരു ടയര്‍ തേഞ്ഞു തീര്‍ന്ന നിലയിലാണ്. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും സീറ്റിന്റെ കമ്പിയിലിടിച്ച് മുഖത്താണ് പരുക്ക്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
സാരമായി പരുക്കേറ്റ മാവേലിക്കര സ്വദേശി കല്ലുപ്പറമ്പില്‍ മഞ്ജു ജിന്‍സ്(38), മകന്‍ സോഹിന്‍ (പത്ത്), ഇടുക്കി വട്ടപ്പാറ സ്വദേശി കൊച്ചിത്തറ അന്നമ്മ(65), മകന്‍ ഷിജോ(32), ആലപ്പുഴ ചേന്നങ്കരി ആലുങ്കല്‍ ആന്റണി(50), എരുമേലി കണ്ടത്തില്‍ അനില്‍ (37), നാട്ടകം ശാസ്താമഠം രാജപ്പന്‍ നായര്‍ (54), നെടുങ്കണ്ടം തൂവശേരില്‍ രാജേന്ദ്രന്‍ (63), ഭാര്യ നളിനി (60), ആലുവ മൗണ്ടസോറി എസ്എച്ച് ഫിലോസഫി കോളജിലെ ഫാ. വര്‍ഗീസ് (46), മല്ലപ്പള്ളി കീഴ്‌വായ്പ്പൂര്‍ പാലമറ്റം വീട്ടില്‍ അജിമോന്‍ (13), ആലപ്പുഴ കലവൂര്‍ പടിഞ്ഞാറേക്കരയില്‍ ശിവദാസ് (51), സാറാമ്മ (70) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ ഇടുക്കി എട്ടാംമൈല്‍ സ്വദേശി അനന്തു (18), പാറയ്ക്കല്‍ വീട്ടില്‍ ഷീജ (53), തങ്കച്ചന്‍(50), പൊന്‍കുന്നം സ്വദേശികളായ ജോമോന്‍(11), സുനു (32), ജസ്റ്റിന്‍ (18), ജ്യോത്സന (ഏഴ്), ജോണ്‍ (11), ഇന്ദിര (60), ഭരത്കുമാര്‍(21), മാമ്മൂട്ട് സ്വദേശിനികളായ നിഷ(33), അമ്മിണി (57), എരുമേലി സ്വദേശികളായ അനില്‍ (35), തെങ്ങണ സ്വദേശി തോമസ് ദേവസ്യ, ചങ്ങനാശേരി സ്വദേശി സുജ, ശ്രീക്കുട്ടി (11 മാസം), ശിവദാസ്(51) ബൈക്ക് യാത്രികനായ ഔസേപ്പച്ചന്‍ (50) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. പൊന്‍കുന്നം, മണിമല, പള്ളിക്കത്തോട് പൊലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."