റേഷന്‍ വിതരണം:കുറ്റമറ്റ മുന്‍ഗണന പട്ടിക തയ്യാറാക്കും.മന്ത്രി പി തിലോത്തമന്‍
ആലപ്പുഴ : പൊതുവിതരണം സുതാര്യമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ കഠിനശ്രമം നടത്തുകയാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ദേശീയ ഉപഭോക്തൃദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
ജനുവരിയോടെ കുറ്റമറ്റ മുന്‍ഗണന പട്ടിക തയ്യാറാകും. ഇക്കാര്യങ്ങള്‍ കാണാതെയാണ് വിമര്‍ശം ഉയരുന്നത്. സുതാര്യമായി കേരളത്തില്‍ റേഷന്‍ വിതരണം നടക്കുന്നതില്‍ അമര്‍ഷമുള്ള വന്‍കിട കച്ചവടക്കാരുണ്ട്. ഇതിനെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കും. പഴയതുപോലെ കരിഞ്ചന്തയില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാനാണ് അവരുടെ ശ്രമം. സര്‍ക്കാരിന്റെ ശക്തമായ നിലപാട് മൂലമാണ് കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് അരിയുള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലക്കയറ്റമില്ലാതെ പിടിച്ചുനിര്‍ത്താനായ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷ്യനയം 2013 ല്‍ വന്നതാണെങ്കിലും നാളിതുവരെ സംസ്ഥാനത്ത് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുകായിരുന്നു. ഈയവസരത്തിലാണ് കഴിഞ്ഞ നവംബറില്‍ നയം നടപ്പാക്കാന്‍ അന്തിമസമയം നല്‍കിയത്. ആറുമാസം കൂടി സാവകാശം ചോദിച്ചെങ്കിലും ലഭിച്ചില്ല. മൂന്നുവര്‍ഷമായി നടപ്പാക്കാതിരുതിനാല്‍ ഇനിയും സമയം നീട്ടിക്കിട്ടില്ലെന്നായി കേന്ദ്രം. പൊതുവിതരണമേഖലയില്‍ ഉന്നതമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള കേരളം ഇക്കാര്യത്തില്‍ പിന്നില്‍പോയി. ഈ സര്‍ക്കാര്‍ വന്നശേഷം പല ശ്രമങ്ങളും നടത്തിയെങ്കിലും നടപ്പായില്ല. ഓണത്തിന് പതിവുള്ള കൂടുതല്‍ അരിയും ലഭ്യമാക്കിയില്ല. ആന്ധ്രയുള്‍പ്പടെയുള്ളവ അരി വില കൂട്ടാാന്‍ ശ്രമിച്ചെങ്കിലും കേരളം ഫലപ്രദമായി ഇടപെട്ടതിനാല്‍ വിലപ്പോയില്ല- മന്ത്രി പറഞ്ഞു.
ഇപ്പോള്‍ ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി പരാതികള്‍ നല്‍കാന്‍ വേണ്ടത്ര സമയം നല്‍കി. ഇത്തരത്തില്‍ ലഭിച്ച 16 ലക്ഷം പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണിപ്പോള്‍. നമ്മുടെ സംസ്ഥാനത്തുള്ളതു പോലെ മറ്റൊരിടത്തും ഇത്രയും വിപുലമായ പൊതുവിതരണ ശ്രൃംഖലയില്ല. ഇതിനെ തടസപ്പെടുത്താന്‍ കണ്ണികള്‍ ഉണ്ട്. എത്ര പ്രയാസപ്പെട്ടാലും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുംപോലെ ഒരു മണിയരി പോലും കുറയാതെ എല്ലാവര്‍ക്കും വിതരണം ചെയ്യാനാണ് ശ്രമം. ജനുവരിയോടെ സുതാര്യമായ നിലയില്‍ റേഷന്‍ വിതരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാങ്കിലിട്ട സ്വന്തം പണം പോലും എടുക്കാന്‍ കഴിയാതെ ജനം നെട്ടോട്ടമോടുന്ന ഇന്നത്തെ സ്ഥിതിയില്‍ ഉപഭോക്താവിന്റെ അവകാശത്തെക്കുറിച്ച് പറയാന്‍ കേന്ദ്രസര്‍ക്കാരിന് ഒരവകാശവുമില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.സി.വേണുഗോപാല്‍ എം.പി. പറഞ്ഞു. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, ആലപ്പുഴ ഉപഭോക്തൃതൃ തര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് എലിസബത്ത് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സിവില്‍ സപ്ലൈസ് കമ്മിഷണര്‍ മിനി ആന്റണി സ്വാഗതവും ഡയറക്ടര്‍ വി.രതീശന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."